Advertisement

വിമാനത്തിനുള്ളിലെ പ്രതിഷേധം: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചതായി കണ്ടെത്തിയില്ല

June 14, 2022
Google News 2 minutes Read
IYC activists not found drunk

വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചാണ് എത്തിയതെന്ന ഇ.പി.ജയരാജന്റെ വാദം പൊളിയുന്നു. വിമാനത്താവളത്തിലെ പ്രാഥമിക ശുശ്രൂഷയില്‍ പ്രതിഷേധക്കാര്‍ മദ്യപിച്ചതായി കണ്ടെത്തിയില്ല ( IYC activists not found drunk ).

ഇന്നലെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞ കാര്യം പ്രതിഷേധക്കാര്‍ മദ്യപിച്ചിരുന്നു എന്നുള്ള കാര്യമാണ്. അപ്പോള്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസ് ഇവരുടെ വൈദ്യ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിമാനത്താവളത്തില്‍ പ്രാഥമിക ശുശ്രൂഷനല്‍കിയ ഡോക്ടറോ മെഡിക്കല്‍ കോളജില്‍ നടത്തിയ വിശദപരിശോധനയിലോ പ്രതികള്‍ മദ്യപിച്ചതായി ഇതുവരെ കണ്ടെത്തിയില്ല.

Read Also: സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധം; ഇടതുപക്ഷത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് വി.ടി. ബെൽറാം

അതിനാല്‍ തന്നെ ഇ.പി.ജയരാന്റെ വാദം പൊളിയുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുന്നതിനായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തുകയായിരുന്നുവെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്നലെ ആരോപിച്ചത്. ഉന്നത നേതൃത്വത്തിന് ഇതില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. നിലവില്‍ ഇതുവരെ ഇവര്‍ മദ്യപിച്ചുവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

Story Highlights: flight protest: Youth Congress activists not found drunk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here