Advertisement

ദുബായിൽ തുറന്നത് കൂറ്റൻ ഗ്രന്ഥശാല; 10 ലക്ഷത്തിൽ അധികം പുസ്തകങ്ങൾ

June 14, 2022
Google News 2 minutes Read
library

ദുബായിൽ 10 ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള കൂറ്റൻ ഗ്രന്ഥശാല തുറന്നു. യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമാണ്​ ഗൾഫ്​ മേഖലയിലെതന്നെ ഏറ്റവും വലിയ ഗ്രന്ഥശാല ജനങ്ങൾക്കായി തുറന്നുനൽകിയത്. ലൈബ്രറി നിർമ്മാണത്തിനായി 100 കോടി ദിർഹമാണ് ചെലവിട്ടത്.

Read Also: ദുബായില്‍ വീട് വച്ചോ? വീട്ടിലേക്ക് വഴി വേണമെങ്കില്‍ അപേക്ഷിക്കാം

പുസ്തകങ്ങളും ലക്ഷക്കണക്കിന്​ ഗവേഷണ പ്രബന്ധങ്ങളുമാണ് ലൈബ്രറിയിലുള്ളത്​. ഇസ്ലാംമതവിശ്വാസപ്രകാരം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറക്കിയ ആദ്യ വാക്ക് ‘ഇഖ്‌റഅ്​’ (വായിക്കുക) എന്നായിരുന്നുവെന്നും സമ്പദ്‌വ്യവസ്ഥയുടെ പുരോ​ഗതിക്ക്​ അറിവ് അനിവാര്യമാണെന്നും ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. ലൈബ്രറി ഉദ്​ഘാടന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഏഴ്​ നിലകളിലായി ഒരു ദശലക്ഷം ചതുരശ്ര അടിയിലാണ് ലൈബ്രറിയുടെ നിർമ്മാണം. ദുബായ് ജദഫ്​ പ്രദേശത്ത്​ ക്രീക്കിന്​ സമീപമാണ് ലൈബ്രറി പ്രവർത്തിക്കുന്നത്​.

Story Highlights: Huge library opens in Dubai; Sheikh Mohammed bin Rashid Al Maktoum inaugurated it

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here