‘വിമാനത്തിൽ നടന്നത് സമാധാനപരമായ പ്രതിഷേധം’; വിമാനത്തിൽ അക്രമം കാണിച്ചത് ഇ പി ജയരാജനെന്ന് ഷാഫി പറമ്പിൽ

വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയത് സമാധാനപരമായ പ്രതിഷേധമാണെന്ന് യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ. വിമാനത്തിൽ അക്രമം കാണിച്ചത് ഇ പി ജയരാജനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള തീരുമാനം പൊലീസിന് നാണക്കേട്. വിമാനത്തിൽ ഇ പി ജയരാജൻ ചെയ്‌തതും കുറ്റമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.(shafi parambil on congress protest ep jayarajan)
‘എന്ത് അടിസ്ഥാനത്തിലാണ് കേരള പൊലീസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനുള്ള ഒരു നീക്കവും അവിടെ നടന്നിട്ടില്ല അത് എല്ലാ മാധ്യമത്തിലൂടെയും നാം നേരിട്ട് കണ്ടതാണ്. പല യാത്രക്കാരുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് നേതാക്കൾ സീറ്റിന്റെ അടുത്ത് നിന്ന് എഴുന്നെറ്റ് നിന്നപ്പോൾ ഇ പി ജയരാജൻ ദേഷ്യത്തോടെ വന്ന് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തി. അവരെ തള്ളി താഴെയിട്ട ശേഷം ദൃശ്യങ്ങളിൽ കാണാത്ത ഗുരുതരമായ അതിക്രമങ്ങൾ ചെറുപ്പക്കാർക്ക് നേരെ നടന്നു എന്ന് അവരോട് സംസാരിച്ചപ്പോൾ അറിഞ്ഞു.
വിമാനത്തിനുള്ളിൽ അക്രമങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പൊലീസ് കേസെടുക്കണം. ജയരാജനെതിരെ കൊലക്കേസെടുക്കണം. വിമാനത്തിൽ ഇ പി ജയരാജൻ ചെയ്‌തതും കുറ്റമാണ്. വിമാനത്തിൽ അക്രമം കാണിച്ചത് ഇ പി ജയരാജനാണ്. ജയരാജന് ട്രാവൽ ബാൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് കത്ത് നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി സമരങ്ങൾ ഇനിയും നടത്തും.- ഷാഫി പറമ്പിൽ പറഞ്ഞു.
സമരത്തിൻറെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദിക്കപ്പെടുന്നുണ്ട്. യൂത്ത് കോൺഗ്രസ് അക്രമ സമരങ്ങൾക്ക് എതിരാണ്. തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് തല്ലി ചതച്ചു. ലാത്തി കൊണ്ട് അടിച്ച് കണ്ണിന് ഗുരുതര പരിക്കേറ്റു. കാഴ്ച തിരിച്ച് കിട്ടുമോയെന്ന് ഡോക്ടർമാർക്ക് പോലും പറയാൻ കഴിയുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പൊതു മുതൽ നശിപ്പിച്ച ആളല്ലേ വിദ്യാഭ്യാസ മന്ത്രി.അദ്ദേഹമാണ് ഇപ്പോൾ ഒരു ചെറുപ്പക്കാരൻറെ ജോലി ഇല്ലാതാക്കാൻ ശ്രമം നടത്തുന്നത്. കൻറോൺമെൻറ് ഹൗസ് ചാടി കടന്നത് പിണറായിയുടെ പൊലീസിൻറെ പരാജയമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.
എന്നാൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന ആരോപണം മയപ്പെടുത്തി ഇ പി ജയരാജൻ രംഗത്ത്. അവർ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം.പെരുമാറ്റം കണ്ടാ അങ്ങനെ ആർക്കും തോന്നും.എത്ര പരിഹാസ്യമാണത്.വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ.എയർഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights: shafi parambil on congress protest ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here