തിരുവനന്തപുരത്തെ വിമാനത്തിലെ സംഘർഷം : വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും

തിരുവനന്തപുരത്തെ വിമാനത്തിലെ സംഘർഷത്തിൽ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും. ( thiruvananthapuram airport protest dgca seeks report )
സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. വിഷയം സംബന്ധിച്ച പൈലറ്റിന്റെ റിപ്പോർട്ട് അടക്കം പരിശോധിക്കും. ഇൻഫ്‌ലൈറ്റ് സൂപ്പർവൈസറുടെ റിപ്പോർട്ടും വിഷയത്തിൽ ഡിജിസിഎ തേടി. പ്രതിഷേധക്കാർക്ക് മർദനം ഏറ്റിട്ടുണ്ടോ എന്നതടക്കം വിലയിരുത്തും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെന്ന കാര്യത്തിൽ ധാരണയിൽ എത്താനാണ് നടപടി.
Read Also: തിരുവനന്തപുരത്ത് കടയുടമയെ കഞ്ചാവ് സംഘം വെട്ടി
ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട് 3, ചട്ടം 23 (എ) പ്രകാരം വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ മറ്റ് യാത്രക്കാർക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Story Highlights: thiruvananthapuram airport protest dgca seeks report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here