Advertisement

കൺട്രോൾ കോബ്രാ, കോബ്രായല്ലെടാ കിം​ഗ് കോബ്ര…! പൊലീസ് കോൺസ്റ്റബിളിന്റെ വാക്കിടോക്കി മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

June 14, 2022
Google News 2 minutes Read
wireless handset theft

കൺട്രോൾ കോബ്രാ, കോബ്രായല്ലെടാ കിം​ഗ് കോബ്ര…! ആക്ഷൻ ഹീറോ ബിജു സിനിമയിലെ ഈ രം​ഗം മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. പൊലീസിന്റെ വാക്കിടോക്കി ഒരു കള്ളൻ മോഷ്ടിക്കുന്നതിനാണ് സിനിമയിലെ രം​ഗം. അതിന് സമാനമായി പൊലീസ് കോൺസ്റ്റബിളിന്റെ വയർലെസ് ഹാൻഡ്സെറ്റ് മോഷ്ടിച്ച യുവാവ് പിടിയിലായി. 23കാരനായ ഗൂഡല്ലൂർ കാശീംവയൽ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. പ്രതിയിൽനിന്ന് വാക്കിടോക്കി കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു ( wireless handset theft ).

ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ കാറിൽ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്. പഴയ ബസ് സ്റ്റാൻഡ് സിഗ്നലിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖർ. തൊട്ടടുത്തുതന്നെ നിർത്തിയിട്ടിരുന്ന കാറിലാണ് വാക്കിടോക്കി ഉണ്ടായിരുന്നത്. രാത്രി ഏകദേശം ഒരു മണിയോടെയാണ് മോഷണം നടന്നത്. സിസിടിവി കാമറ പരിശോധിച്ചപ്പോൾ ലഭിച്ച സൂചനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Story Highlights: Young man arrested for stealing wireless handset

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here