Advertisement

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി; കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ മൊഴിയെടുക്കും

June 15, 2022
Google News 2 minutes Read

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി. രഹസ്യമൊഴി പരിശോധിച്ച ശേഷം തുടർ തീരുമാനമെടുക്കും. കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ മൊഴിയെടുക്കും.കൂടാതെ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകും. പാലക്കാട് കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യം.(central ed to ivestigate swapna suresh case)

Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഇ ഡി മൊഴി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയത്. മാെഴി വിശദമായി പരിശോധിച്ചായിരിക്കും എൻഫോഴ്സ്മെന്‍റ് കേന്ദ്ര ഡയറക്ട്രേറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. 

എന്നാൽ താന്‍ ജയിലില്‍ കിടന്ന കാലത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ വേണ്ട സമയത്ത് ഓര്‍മിപ്പിച്ചു നല്‍കും. തന്റെ രഹസ്യമൊഴി സി.പി.ഐ. എം നേതാവ് ചോര്‍ത്തിയതായി സംശയം.

സ്വാധീനം ഉപയോഗിച്ച് മൊഴി മുഖ്യമന്ത്രിയോ സി.പി.ഐ. എം നേതാവോ എടുത്തിരിക്കുന്നു. മൊഴിയിലെ വൈരുദ്ധ്യം എങ്ങനെയാണ് ഈ നേതാവ് നേതാവ് അറിഞ്ഞതെന്നും സ്വപ്ന ചോദിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറില്ല. രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു, പിന്‍മാറണമെങ്കില്‍ കൊല്ലണമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: central ed to ivestigate swapna suresh case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here