Advertisement

‘ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിന് അറിയാം’; അക്രമം വ്യാപിപ്പിക്കാൻ സിപിഐഎം ശ്രമമെന്ന് കെ സുധാകരൻ

June 15, 2022
Google News 2 minutes Read

സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സിപിഐഎമ്മിന്റേതെന്നും അദ്ദേഹം വിമർശിച്ചു. ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിന് അറിയാം. ഈ രീതിയിലാണ് ഭരണമെങ്കിൽ സർക്കാരിന്റെ പതനം ഉടനെന്നും കെ സുധാകരൻ പറഞ്ഞു. അക്രമത്തിനൊടുവിൽ സിപിഐഎമ്മിന് തലകുനിക്കേണ്ടിവരും. എൽഡിഎഫ് ആക്രമണങ്ങൾക്ക് ജനം തിരിച്ചടി നൽകും.(protest on the plane was unnecessary k sudhakaran)

Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസിനെതിരെ കെ.പി.സി.സി പ്രസിഡന്റ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. വിമാനത്തില്‍ പ്രതിഷേധിച്ചവരെ തല്ലിയത് ഇ.പി.ജയരാജനാണ്. വാ തുറന്നാല്‍ ജയരാജന്‍ വിടുവായത്തമാണ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞില്ല യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ പ്രതിഷേധിച്ചത്. പുതിയ സമര രീതി ചെയ്തതാകാം.വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല, എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളളിപ്പറയില്ലെന്നും കെ.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Story Highlights: protest on the plane was unnecessary k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here