Advertisement

അമേരിക്കയേയും കീഴടക്കിയ ‘ചാട്ട്’ പെരുമ; ഏറ്റവും മികച്ച ഹോട്ടലായി തെരഞ്ഞെടുത്തത് ഇന്ത്യയുടെ സ്വന്തം കട

June 15, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് മാത്രമല്ല സ്ട്രീറ്റ് ഫുഡ് ഉണ്ടാക്കുന്നത് കാണുന്നതും അലങ്കരിക്കുന്നത് കാണുന്നതും തിരക്ക് സമയത്തെ കടക്കാരുടെ ചടുലമായ ചില ചലനങ്ങളും താളവും കാണുന്നതും തന്നെ പലര്‍ക്കും സംതൃപ്തി നല്‍കാറുണ്ട്. മുന്‍പ് തട്ടുദോശയേയും ഓംലൈറ്റിനേയുമൊക്കെ മാത്രം സ്ട്രീറ്റ് ഫുഡെന്ന് കരുതിയിരുന്ന മലയാളികളില്‍ പലരും പിന്നീട് വളരെ വേഗത്തില്‍ പാനിപൂരിയുടേയും സമോസ ചാട്ടിന്റേയുമെല്ലാം ആരാധകരായി. ഒന്ന് രുചിച്ചാല്‍ തന്നെ ഭൂരിഭാഗം പേരെയും കീഴ്‌പ്പെടുത്തിക്കളയുന്ന ചാട്ട് മസാല ഉള്‍പ്പെടെയുള്ള സ്ട്രീറ്റ് വിഭവങ്ങള്‍ക്ക് ഇവിടെ മാത്രമല്ല അങ്ങ് അമേരിക്കയിലും വലിയ പിടിയാണ്. (The best restaurant in US is an Indian Eatery in North Carolina)

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ കുറഞ്ഞ ചെലവില്‍ നല്‍കുന്ന ചായ് പാനി എന്ന റെസ്റ്റോറന്റിനെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ഹോട്ടലായി തെരഞ്ഞെടുത്തിരിക്കുകയാണ് അമേരിക്ക. കൊവിഡ് വ്യാപനം മൂലം രണ്ട് വര്‍ഷമായി മുടങ്ങിയ അവാര്‍ഡ് വീണ്ടും നല്‍കാന്‍ ആരംഭിച്ചപ്പോഴാണ് ചായ് പാനി മികച്ച റെസ്‌റ്റോറന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Read Also: ഒട്ടും പിന്നിലല്ല, മുന്നിൽ തന്നെ; ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം…

ഒരേസമയം സ്‌പൈസിയും മധുരമുള്ളതും പുളിയുള്ളതുമായ പ്രത്യേകതരം ചാട്ടിനാണ് ചായ് പാനിയില്‍ ആവശ്യക്കാരേറെയുള്ളത്. നോര്‍ത്ത് കരോളിനയിലാണ് ഹോട്ടലുള്ളത്. 75 ശതമാനത്തിലധികം ഇന്ത്യന്‍ ജീവനക്കാരുള്ള നേറ്റീവ് അമേരിക്കന്‍ ഹോട്ടലായ ഒവാമ്‌നിയും മികച്ച റെസ്‌റ്റോറന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ നാടുകൡ നിന്നുള്ള രുചികളാണ് അവാര്‍ഡിനായി ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നത്. വിവിധ രുചികളുടെ വൈവിധ്യങ്ങള്‍ തങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

Story Highlights: The best restaurant in US is an Indian Eatery in North Carolina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement