Advertisement

ഒരുമിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്; ബിടിഎസ് പിരിഞ്ഞിട്ടില്ല; തര്‍ജമ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് ബിടിഎസ് താരം ജങ്കൂക്…

June 16, 2022
Google News 2 minutes Read

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണകൊറിയന്‍ സംഗീതസംഘം ബി.ടി.എസ് വേര്‍പിരിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത് ആരാധകരെ മുഴുവൻ നിരാശയിലാക്കിയിരിക്കുകയാണ്. ഈ വാർത്തയ്ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിടിഎസിലെ ഗായകന്‍ ജുങ്കുക്ക്. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണ് ബിടിഎസ്. സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നതോടെ ആരാധകരാകെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. ഒൻപതാം വാർഷിക ദിനത്തിൽ നടത്തിയ അത്താഴ വിരുന്നിനൊടുവിലാണ് തങ്ങൾ വഴി പിരിയുകയാണെന്ന വിവരം ബിടിഎസ് പറഞ്ഞത്.

ഒരുമിച്ചുള്ള പരിപാടികള്‍ക്ക് ഇടവേളയെടുക്കുന്നുവെന്നും ബാന്‍ഡ് പിരിച്ചുവിട്ടുവെന്നുമുള്ള പ്രചരണങ്ങള്‍ ശക്തമായി നടക്കുന്ന വേളയിൽ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിടിഎസിലെ ഗായകന്‍ ജുങ്കുക്ക്. കൊറിയന്‍ ഭാഷയില്‍ നല്‍കിയ വിശദീകരണം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച ആശയകുഴപ്പമാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നും ജുങ്കുക്ക് പറയുന്നു. തങ്ങൾ പിരിയുന്നില്ല എന്നും തങ്ങള്‍ വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതേ സമയം ഒന്നിച്ചു പരിപാടികള്‍ ചെയ്യുമെന്നും ജുങ്കുക്ക് വ്യക്തമാക്കി.

ജുങ്കുക്കിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ തന്നെ ബാന്‍ഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിനോദ കമ്പനിയായ ഹൈബിന്റെ വിശദീകരണമെത്തി. ‘ബി.ടി.എസ് വേര്‍പിരിയുന്നില്ല. വ്യക്തിഗത പരിപാടികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാത്രം’. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ആര്‍മി എന്നറിയപ്പെടുന്ന ബി.ടി.എസ്. ആരാധകവൃന്ദം സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായെത്തിയിരുന്നു. ചിലര്‍ ആശംസകള്‍ നേര്‍ന്നു. ചിലര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ദിവസങ്ങള്‍ക്കുമുമ്പാണ് പ്രൂഫ് എന്ന സംഗീത ആല്‍ബം ബി.ടി.എസ്. പുറത്തുവിട്ടത്. ആദ്യദിവസംതന്നെ 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയിരുന്നു. ലോകസംഗീതത്തില്‍ ബി.ടി.എസിന്റെ വരവ് മാറ്റത്തിന്റെ ഇടിമുഴക്കമായിരുന്നു.

ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജുങ്കുക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്. ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേള എടുക്കുന്നു എന്ന് മാത്രമാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും ഒപ്പം തന്നെ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ജുങ്കുക്ക് അറിയിച്ചു.

Read Also: ‘ഞങ്ങൾ പിരിയുന്നു’; സംഗീതലോകത്ത് നിന്ന് ദീർഘമായ ഇടവേള എടുക്കുന്നുവെന്ന് ബിടിഎസ്

യു.എസിലും യു.കെ.യിലുമുള്‍പ്പെടെ ആഗോള സംഗീതവിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആദ്യ സമ്പൂര്‍ണ കൊറിയന്‍ ഗായകസംഘമാണ് ബിടിഎസ്. കൊറിയന്‍ പോപ്പ് സംഗീതത്തെ ലോകനിലവാരത്തില്‍ എത്തിച്ചതിനൊപ്പം രാജ്യത്തിനു വലിയ വരുമാനവും നേടിക്കൊടുത്തു. ഇന്ത്യയിലുള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ട്വിറ്ററിലുമൊക്കെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്ന്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അവര്‍ നടത്താറുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here