Advertisement

പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ശരിക്കുള്ള പഠനം ഇനിയാണെന്ന് ഷെഫ് സുരേഷ് പിള്ള

June 16, 2022
2 minutes Read

പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പ്രചോദനമായി ഷെഫ് സുരേഷ് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുപ്പത് വർഷം മുമ്പ് നടന്ന തന്റെ എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് പോസ്റ്റ്ചെയ്തുകൊണ്ടാണ് ലോകപ്രശസ്ത പാചക വിദ​ഗ്ധൻ കുട്ടികൾക്ക് പ്രചോ​ദനവുമായെത്തിയത്. അന്നത്തെ പരീക്ഷയിൽ 227 മാർക്ക് മാത്രമാണ് സുരേഷ് പിള്ള നേടിയത്.

ഒട്ടുമിക്ക വിഷയങ്ങൾക്കും വിജയിക്കാനുള്ള മാർക്ക് മാത്രമാണ് അദ്ദേഹം നേടിയത്. എന്നാൽ പത്തിലെ വിജയമല്ല ജീവിതത്തിലെ വിജയം നിശ്ചയിക്കുന്നതെന്ന് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് സുരേഷ് പിള്ള. ഇന്ന് ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഹോട്ടൽശൃംഖല തന്നെയുള്ള വ്യക്തിയാണ് ഷെഫ് സുരേഷ് പിള്ള.

Read Also: ‘ഷെഫ്, ചോറും രസവും കിട്ടുമോ?’; ഹിന്ദി കലർന്ന തമിഴിൽ ധോണിയുടെ ചോദ്യം: ഓർമ്മകൾ പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള

പത്താം ക്‌ളാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട…! കൂടി പോയാൽ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം.. അത് നന്നായി നോക്കിയാൽ മതി – അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊല്ലം ചവറ സ്വദേശിയായ സുരേഷ് പിള്ള വീട്ടിലെ സാമ്പത്തിക ഞെരുക്കം മൂലം പഠനം പാതിവഴിയിൽ നിർത്തിയാണ് സെക്യൂരിറ്റി ജീവനക്കാരനായി ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷമാണ് അദ്ദേഹം എവ്വാവരെയും വിസമയിപ്പിക്കുന്ന രുചിരാജാവായി മാറിയത്.
വീട്ടിൽ മകൾ പത്താം ക്‌ളാസ്സ് ഫലം കാത്തിരിക്കുകയാണെന്നും ( ICSE) അവിടെ മാർക്ക് കുറഞ്ഞാൽ യുദ്ധം ആയിരിക്കുമെന്നും തമേശരൂപേണെ അദ്ദേഹം പറയുന്നുണ്ട്.

Story Highlights: Chef Suresh Pillai’s Facebook post is an inspiration for the students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top