വനംവകുപ്പിൽ വീണ്ടും അഴിച്ചുപണി; ഗംഗാ സിംഗിനെ പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു

വനംവകുപ്പിൽ വീണ്ടും അഴിച്ചുപണി. ഗംഗാ സിംഗിനെ പുതിയ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു. ബെന്നിച്ചൻ തോമസ് വനം മേധാവിയായ ഒഴുവിലാണ് നിയമനം. ഇ.പ്രദീപ് കുമാറിനെ PCCF ആയി സ്ഥാന കയറ്റത്തോടെ സോഷ്യൽ ഫോറസ്റ്റർ മേധാവിയായി. പ്രമോദ് ജി കൃഷ്ണനു വനം വിജിലൻസിന്റെ ചുമതല നൽകി ( new Chief Wildlife Warden ).
വനം വകുപ്പ് തലപ്പത്തു വീണ്ടും മാറ്റങ്ങൾ. വനം വകുപ്പിലെ രണ്ടാമനായി PCCF ഗംഗാ സിംഗനെ സർക്കാർ നിയമിച്ചു. ബെന്നിച്ചൻ തോമസ് വനം മേധാവിയതോടെ ഒഴിവായാ ചീഫ് വൈൽഡ് ലൈഫ് വാർഡനായി വിജിലസ് PCCCF ഗംഗാ സിങ് നിയമിതനായത്. വനം വിജിലൻസ്ൽ APCCF റാങ്കിലുള്ള പ്രമോദ് ജി കൃഷ്ണൻ നിയമിതാനായി. PCCF റാങ്കിൽ മറ്റൊരു നിയമനം വിജിലസ് തലപ്പത്തു വൈകാതെ ഉണ്ടാകും എന്നാണ് വിവരം.
Read Also: ‘ഇ.പി ജയരാജിനെതിരെ നടപടിയെടുക്കാത്തത് എന്തെന്ന് ഹൈബി ഈഡൻ’; നടപടി ഉടനെന്ന് വ്യോമയാന മന്ത്രി
PCCF കെ ജയദേവ്നു വനം ഓഡിറ്റിഗ് ചുമതല കുടി നൽകി. APCCF റാങ്കിൽ നിന്നും 91ബാച്ച് IFS ഓഫസറായ ഇ പ്രദീപ് കുമാർനു PCCF ആയി സ്ഥാനകയറ്റം നൽകി. സോഷ്യൽ ഫോറസ്ട്രിയിൽ തന്നെ മേധാവിയായി തുടരുക. ഇയാൾക്ക് എതിരെ വിജിലസ് അന്വേഷണ നടക്കുന്നുണ്ട്. എന്നാൽ പ്രമോഷനു അതു തടസമല്ല എന്നതാണ് സർക്കാർ നിലപാട്. ഇതിനു മുൻപും വനം വകുപ്പിൽ ഇത് ഉണ്ടായിട്ടുണ്ട് എന്നത് പരിശോദിച്ചാണ് പ്രമോഷൻ നൽകിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്കിടയിലെ വിഭാഗീയതയും അഴിമതിയും സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഗംഗാസിംഗിനെ വനം വകുപ്പിൽ രണ്ടാമനാക്കിയതോടെ സർക്കാർ വനം വകുപ്പ് താല്പത്തെ നിയമനങ്ങളിൽ കൃത്യമായി പിടി മുറുക്കുന്നുണ്ട് എന്നതാണ് വ്യക്തമാകുന്നത്.
Story Highlights: Ganga Singh has been appointed as the new Chief Wildlife Warden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here