ഷാജ് കിരൺ എഡിജിപിയെ വിളിച്ചത് 7 തവണ; ഫോൺ രേഖകൾ പുറത്ത്

ഷാജ് കിരൺ എഡിജിപി അജിത്കുമാറിനെ വിളിച്ചത് ഏഴ് തവണ. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് എംആർ അജിത് കുമാറിനെ വിളിച്ചത്. ( shaj kiran called adgp 7 times )
സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോൺ കോൾ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലൻസ് ഡയറക്ടർ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരൺ ആശയവിനിമയം നടത്തിയത്. ഷാജ് അജിത് കുമാറിനെ മൂന്ന് തവണ അങ്ങോട്ടും നാല് തവണ തിരിച്ചും വിളിച്ചതായി രേഖകൾ പുറത്ത് വന്നു.
ഫോൺ കോളുകളെല്ലാം രണ്ട് മിനിറ്റിൽ കൂടുതലുണ്ട്. ഷാജ് കിരണും അജിത് കുമാറും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങൾ നടന്നിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം പൊളിച്ചുകൊണ്ട് നിലവിൽ ഫോൺ രേഖകൾ പുറത്ത് വന്നിരിക്കുന്നത്.
സ്വപ്‌നാ സുരേഷ് രഹസ്യമൊഴി നൽകിയ ദിവസം ഷാജ് ബിലീവേഴ്‌സ് ചർച്ച് വക്താവിനെ വിളിച്ചതായും ഫോൺ രേഖയിൽ കണ്ടെത്തി.
Story Highlights: shaj kiran called adgp 7 times
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here