Advertisement

‘എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം’? ഹരീഷ് പേരടിയെ പിന്തുണച്ച് ജിയോ ബേബി

June 17, 2022
Google News 3 minutes Read
geo baby support hareesh peradi regards pu.ka.sa.programme

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി രംഗത്ത്. ഹരീഷ് പേരടിക്ക് പിന്തുണ അറിയിച്ച ജിയോ ബേബി, ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞ പ്രത്യേക സാഹചര്യം എന്താണെന്ന് ചോദിച്ചു.(geo baby support hareesh peradi regards pu.ka.sa.programme)

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പു.ക.സയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുകയാണ് നല്ലതെന്ന് ഹരീഷ് പേരടിയെ പരിപാടിയുടെ സംഘാടകര്‍ തന്നെയാണ് അറിയിച്ചത്. ‘എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം പുരോഗമന കലാസാഹിത്യ സംഘമേ’ എന്ന ഒറ്റവരി ചോദ്യത്തിലൂടെയാണ് ജിയോ ബേബി ഹരീഷ് പേരടിക്ക് പിന്തുണ നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതവും വിഷമവും ആയെന്ന് ഹരീഷ് പേരടി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ നാട്ടില്‍ ഇനിയും നിലപാടുകള്‍ തുറന്നു പറയും. കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു രാഷ്ട്രീയം ആണ് നാട്ടില്‍ ഉള്ളത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സംഘാടകര്‍ വിശദീകരിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. നാടക സംവിധായകന്‍ എ. ശാന്തന്റെ അനുസ്മരണ ചടങ്ങായ ശാന്തനോര്‍മ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു..

Read Also: പു.ക.സ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കി

പരിപാടിയുടെ തലേന്ന് കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തെ വീട്ടിലെത്തി. അപ്പോഴാണ് ഒരു സംഘാടകന്‍ വിളിക്കുന്നത് നാളെ എത്തില്ലെ എന്ന് ചോദിച്ച് സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് പിറ്റെ ദിവസം ഭാര്യയോടൊപ്പം കോഴിക്കോട്ടേക്ക് വരുന്നതിനിടയില്‍ കുന്നംകുളം എത്തുമ്പോഴാണ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിക്കുന്നത്. ശാന്തന്‍ എന്ന തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ പരിപാടി ഞാന്‍ കാരണം തടസപ്പെടേണ്ടതില്ലെന്നുള്ളത് കൊണ്ടാണ് താന്‍ മാറി നിന്നതെന്നും ഹരീഷ് പറഞ്ഞു.

Story Highlights: geo baby support hareesh peradi regards pu.ka.sa.programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here