Advertisement

രാജ്യത്ത് ഇന്നും പതിനായിരം കടന്ന് കൊവിഡ് കേസുകൾ

June 18, 2022
Google News 2 minutes Read
india covid crosses 10000 again

രാജ്യത്ത് കൊവിഡ് കേസുകൾ ഇന്നും ഉയർന്ന് തന്നെ. 24 മണികൂറിനിടെ 13, 216 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു. ( india covid crosses 10000 again )

രാജ്യത്ത് മൂന്ന് മാസത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് പ്രതിദിന കൊവിഡ് ബാധിതരിൽ രേഖപ്പെടുത്തിയത്. മരണസംഖ്യയിലും വർധനയുണ്ടായി. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരിൽ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതർ. സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിന് മുകളിലായി.

Read Also: കേന്ദ്രം അയയുന്നു: അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൾ വാക്‌സിനേഷൻ പൂർത്തിയാക്കുകയാണ് ആദ്യലക്ഷ്യം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights: india covid crosses 10000 again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here