Advertisement

‘വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ്’; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ

June 18, 2022
Google News 2 minutes Read

വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് ജെപി നദ്ദ രംഗത്തെത്തി. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.(JP Nadda calls Agnipath scheme ‘revolutionary’)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

”വിപ്ലവകരമായ ഒരു പദ്ധതിയാണ് അഗ്നിപഥെന്ന് യുവാക്കൾ മനസിലാക്കണം. എന്നാൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ഞാൻ നിങ്ങളോട് പറയാനാഗ്രഹിക്കുന്നത് ഇതാണ്.. നിങ്ങൾ പ്രധാനമന്ത്രി മോദിയിൽ വിശ്വാസമർപ്പിക്കൂ. അഗ്നിപഥ് പദ്ധതി മനസിലാക്കാൻ ശ്രമിക്കൂ” ജെ.പി നദ്ദ പറഞ്ഞു.

”ഇതൊരു വലിയ അവസരമാണ്. പ്രക്ഷോഭത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന നമ്മുടെ യുവസുഹൃത്തുക്കൾ ചർച്ചയുടെ പാത തെരഞ്ഞെടുക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നല്ലഭാവിക്ക് വേണ്ടി പദ്ധതിയെക്കുറിച്ച് ആഴത്തിൽ അറിയാനും മനസിലാക്കാനും ശ്രമിക്കുക. മോദിയുടെ നേതൃത്വത്തിൽ ബിജെപി എപ്പോഴും ചിന്തിക്കുന്നത് യുവാക്കളെയും രാജ്യത്തെയും കുറിച്ചാണെന്നും ഓർക്കുക.” ജെപി നദ്ദ വ്യക്തമാക്കി.

യോഗത്തിനെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരോടും മറ്റ് ജനപ്രതിനിധികളോടും അവരുടെ ഗ്രാമങ്ങളിലെ യുവാക്കൾക്ക് വേണ്ടി അഗ്നിപഥ് പദ്ധതിയുടെ സന്ദേശം എത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച ശേഷം രാജ്യത്ത് വിവിധയിടങ്ങളിലായി യുവാക്കൾ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ബിജെപി അദ്ധ്യക്ഷന്റെ പ്രതികരണം.

Story Highlights: JP Nadda calls Agnipath scheme ‘revolutionary’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here