‘പ്രധാനമന്ത്രി ഗുജറാത്തിൽ’; ഇന്ന് അമ്മയുടെ നൂറാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കും; നേരിട്ടെത്തി സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തി. അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തി സ്വീകരിച്ചു. ഗാന്ധിനഗറിലെ രാജ്ഭവനിലാകും അദ്ദേഹം താമസിക്കുക. തുടർന്ന് ഇന്ന് അമ്മ ഹീരാബെൻ മോദിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും.(narendramodi reached gujrath for mom’s birthday)
പഞ്ച്മഹൽ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ചമ്പാനറിന് സമീപം സ്ഥിതി ചെയ്യുന്ന പുരാതന മഹാകാളി ക്ഷേത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കും. യുനെസ്‌കോയുടെ പൗരാണിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ പാവഗഢിലെ ചമ്പാനറിന് സമീപമുള്ള പതിനൊന്നാം നൂറ്റാണ്ടിലെ മാഹാകാളി ക്ഷേത്രം 125 കോടി രൂപ ചെലവിലാണ് നവീകരിച്ചത്.
Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…
ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.
Story Highlights: narendramodi reached gujrath for mom’s birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here