Advertisement

പന്ത് കാണാനില്ല, കാട്ടിൽ തപ്പിനടന്ന് നെതർലൻഡ്സ് താരങ്ങൾ; വൈറലായി വിഡിയോ….

June 18, 2022
Google News 3 minutes Read

വെള്ളിയാഴ്ച ആംസ്റ്റൽവീനിൽ നടന്ന മൂന്ന് ഏകദിനങ്ങളിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നെതർലൻഡ്‌സിനെ നേരിട്ടു. ഇംഗ്ലണ്ടിന്റെ ലോകറെക്കോർഡ് സൃഷ്ടിച്ച വെടിക്കെട്ട് ബാറ്റിങ്ങിനാണ് ഇന്നലെ മത്സര വേദി സാക്ഷ്യം വഹിച്ചത്. ഇതിനിടെ ബൗണ്ടറികളായി പറന്ന പന്തുകണ്ടെത്താൻ കാട്ടിൽ തപ്പുന്ന നെതർലൻഡ്സ് താരങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ആംസ്റ്റെൽവീ‌നിൽ നടന്ന ആദ്യ മത്സരത്തിനിടെയായിരുന്നു സംഭവം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് കിടിലൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തന്നെ ഓപ്പണർ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും തൊട്ടുപിന്നാലെ കളിക്കാനെത്തിയ ഫിലിപ് സോൾട്ടും ഡേവിഡ് മാലനും തകർപ്പൻ കളിയാണ് കാഴ്ചവെച്ചത്. ഇതിനിടെയാണ് മാലൻ സിക്സ് അടിക്കുകയും പന്തു പുറത്തേക്കും പോയത്. ഇതോടെ മരങ്ങൾക്കിടയിൽ താരങ്ങളും ഗ്രൗണ്ട് സ്റ്റാഫുകളും പന്തുകൾ തേടി നടക്കുകയാണ്. തുടർന്ന് പന്ത് കണ്ടെത്തി അവർ കളിക്കാൻ തുടങ്ങി. ഇതിന്റെ വീഡിയോയും ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ആരാധകരും അത് ഏറ്റെടുത്തു.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 498 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് നേടിയപ്പോൾ നെതര്‍ലന്‍ഡ്സിന്‍റെ മറുപടി 49.4 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 72 റണ്‍സടിച്ച സ്കോട്ട് എഡ്വേര്‍ഡ്സും 55 റണ്‍സെടുത്ത മാക്സ് ഒഡോഡും മാത്രമെ നെതര്‍ലന്‍ഡ്സിനായി പൊരുതിയുള്ളു. ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 498-4, നെതര്‍ലന്‍ഡ്സ് 49.4 ഓവറില്‍ 266ന് ഓള്‍ ഔട്ട്. റെക്കോര്‍ഡ് ടോട്ടലിലേക്ക് ബാറ്റ് വീശിയ നെതര്‍ലന്‍ഡ്സിന് തുടക്കത്തിലെ ഓപ്പണര്‍ വിക്രംജിത് സിങിനെ(13) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡും മൂസാ അഹമ്മദും ചേര്‍ന്ന് 95 റണ്‍സിലെത്തിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here