Advertisement

ലോകകേരള സഭയിൽ യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ട്; കുഞ്ഞാലിക്കുട്ടി

June 18, 2022
Google News 2 minutes Read

ലോകകേരള സഭയിൽ യുഡിഎഫ് നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് പ്രവാസികളെ മാനിക്കുന്നു. അവരുടെ കാര്യത്തിൽ വേർതിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.(pkkunjalikutty about lokkerala sabha)

ലോകകേരള സഭയിൽ പങ്കെടുക്കേണ്ടെന്നത് യുഡിഎഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയിൽ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

സ്വപ്‌ന സുരേഷിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്താനുണ്ട്. അതിനാൽ തന്നെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് പ്രവർത്തകർ മർദനമേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ലോകകേരള സഭയിൽ പോയി ഇരിക്കാൻ മാത്രം വിശാലമനസ്സ് യുഡിഎഫിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights: pkkunjalikutty about lokkerala sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here