Advertisement

“കണ്ണാണ്, കാത്തുസൂക്ഷിക്കാം കരുതലോടെ”; അറിയാം ചില ആരോഗ്യകാര്യങ്ങൾ

June 18, 2022
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മനോഹരമായ കണ്ണുകളെ കാത്തുസൂക്ഷിക്കണം. അശ്രദ്ധമായ ജീവിതരീതിയിൽ നമ്മൾ അവയ്ക്ക് ആവശ്യമായ കരുതൽ നൽകാറുണ്ടോ? കണ്ണിനെ മനോഹരമാക്കാൻ നിരവധി കോസ്‌മെറ്റിക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയൊക്കെ കണ്ണിനെ പലപ്പോഴും മോശമായാണ് ബാധിക്കാറുള്ളത്. അതിനാൽ കണ്ണിനെ കരുതലോടെ സംരക്ഷിക്കാൻ ചില പൊടിക്കൈകള്‍ നമുക്ക് പരിശോധിക്കാം. എന്നും
കിടക്കുന്നതിന് മുൻപ് മേക്കപ്പ് കളഞ്ഞ് കണ്ണ് നന്നായി കഴുകി വൃത്തിയാക്കണം. തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുന്നത് കണ്ണിന്റെ സൗന്ദര്യം വർധിപ്പിക്കും.

കണ്ണ് സംരക്ഷണത്തിന് വെള്ളത്തിന്റെ പങ്ക് വളരെ വലുതാണ്. നന്നായി വെള്ളം കുടിക്കുക. കാരണം നിർജ്ജലീകരണം കാഴ്‌ചയെ മോശമായി ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. കണ്ണിന്റെ കാഴ്ചക്കുറവിന് കാരണമാകുന്ന ഒന്നാണ് പോഷകാഹാരക്കുറവ്. ധാരാളമായി പച്ചക്കറികൾ കഴിക്കുന്നത് കണ്ണ് സംരക്ഷണത്തിന് ഉത്തമമാണ്. പഴവർഗങ്ങളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതും ധാരാളമായി കഴിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് അത്യുത്തമമാണ്.

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നതുമാണ് കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണങ്ങൾ. കണ്ണുകൾക്ക് വിശ്രമം കൊടുക്കാതെയുള്ള ജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണം. കൂടുതൽ സമയം കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നവർ ഇടയ്ക്ക് കണ്ണിന് വിശ്രമം കൊടുക്കണം. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കരുത്. തുടർച്ചയായി നോക്കിയിരുന്നാൽ തലവേദന എടുക്കാനും, കണ്ണിന്റെ കാഴ്ച കുറയാനും സാധ്യതയുണ്ട്. ഇടയ്ക്ക് കണ്ണുകൾ അടച്ചിരിക്കുകയും, കണ്ണ് കഴുകുകയും ചെയ്യണം. ഇത് കണ്ണിന്റെ സ്‌ട്രെയിൻ കുറയ്ക്കും.

അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം എന്നിവ ദിവസേന കഴിക്കുന്നത് വളരെ അത്യുത്തമമാണ്. ഇവ വെള്ളത്തിൽ ഇട്ടുവച്ച ശേഷം പിറ്റേ ദിവസം കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.

Story Highlights: Apple profits $1,700 per SECOND, followed closely by Google and Microsoft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement