അഗ്നിപഥ് പ്രതിഷേധം: ഗൂഢാലോചന പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ്

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഗൂഢാലോചന പരിശോധിക്കാൻ രാജ്യവ്യാപക അന്വേഷണം. കേന്ദ്ര ഇന്റലിജൻസാണ് ഗൂഢാലോചന അന്വേഷിക്കുന്നത്. പ്രതിഷേധത്തിൽ 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ റെയിൽ വേ പറയുന്നത്. നാല് സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തു. ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസെടുത്തിരിക്കുന്നത്. (Agneepath protest Central intelligence to probe conspiracy)
വിവിധ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ബിഹാറിലെ രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. റെയിൽവെ സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ. ബിഹാറിൽ മാത്രം 700 കോടിയുടെ നാശനഷ്ടം പ്രതിഷേധം മൂലമുണ്ടായെന്നാണ് റെയിൽവേ അറിയിക്കുന്നത്.
അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിഹാറിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 718 കേസുകളാണ്. ഉത്തർപ്രദേശിലെ അലിഗഡിൽ മാത്രം 35 പേർ അറസ്റ്റിലായി. ധനപുർ റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 86 പേരെ അറസ്റ്റ് ചെയ്തെന്ന് ബിഹാർ പൊലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 86 യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: Agneepath protest Central intelligence to probe conspiracy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here