എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു; അഗ്നിപഥിനെതിരെ പ്രതിഷേധം തുടരുമെന്ന് എ.എ.റഹീം

അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്ന് എ.എ.റഹീം എംപി. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി.(dyfi sfi protest against agnipath)
അഗ്നിപഥ് പദ്ധതിയില്‍ പ്രക്ഷോഭം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഇന്ന് ഡൽഹിയിലെ ജന്തര്‍ മന്ദറില്‍ സത്യാഗ്രഹ സമരം നടത്തുണ്ട്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കവെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‌വസതിയില്‍ യോഗം വിളിച്ചു. കര, നാവിക, വ്യോമ സേനാ മേധാവിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രതിഷേധം തണുപ്പിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ മന്ത്രി വിഷയത്തില്‍ യോഗം ചേരുന്നത്.
Story Highlights: dyfi sfi protest against agnipath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here