മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ

മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ. പള്ളിപ്പുറം തൃക്കാടപ്പള്ളി സ്വദേശിയായ ബാബുവിനെയും മകൻ സുബീഷിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഇടയിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ( father and son commits suicide )
ഇന്നു രാവിലെയോടെയാണ് ബാബുവിനെയും മകൻ സുബീഷിനേയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാബുവിനെ വീടിന് പുറകുവശത്തുള്ള മരത്തിലും സുബീഷിനെ മുറിക്കുള്ളിലും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇരുവർക്കുമിടയിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.സംഭവ ദിവസവും ബാബുവും സുഭീഷും തമ്മിൽ വാക്കുതർക്കമുണ്ടായി.
Read Also: കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
ബാബുവിനെ ആത്മഹത്യ ചെയ്തനിലയിൽ സുബീഷ് കണ്ടതിനെ തുടർന്നാണ് മുറിക്കുള്ളിൽ എത്തി സുബീഷുംആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സുബീഷ് പതിവായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. മുനമ്പം സ്റ്റേഷനിൽ സുബീഷിനെതിരെ കേസ് ഉണ്ട്. സെക്യൂരിറ്റി ജീവനക്കാരനാണ് ബാബു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Story Highlights: father and son commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here