‘ഒരു കയ്യബദ്ധം’; വിവാഹാഘോഷത്തിനിടെ വധുവിന്റെ മുഖത്ത് ‘ചവിട്ടി’ വരന്‍; വിഡിയോ

പലതരത്തിലുമുള്ള വിവാഹങ്ങളും ചടങ്ങുകളും ആഘോഷങ്ങളും നമ്മള്‍ കാണാറുണ്ട്. പലപ്പോഴും ആഘോഷങ്ങള്‍ അതിരുവിട്ടുള്ള കലാപരിപാടികളും കാണാം. ഇത്തരത്തില്‍ വിവാഹ വേദിയിലെ നൃത്തത്തിനിടെ വധുവിന്റെ മുഖത്ത് ഷൂ കൊണ്ട് ചവിട്ടുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.(groom kicks bride in the face)
അമേരിക്കയിലാണ് സംഭവം. വരന്‍ യഥാര്‍ത്ഥത്തില്‍ ചവിട്ടാനല്ല ശ്രമിച്ചതെങ്കിലും സംഭവം തെറ്റായ രീതിയിലാണ് കാഴ്ചക്കാര്‍ ഏറ്റെടുത്തത്. വധു ആഘോഷങ്ങള്‍ നടക്കുന്ന വേദിയില്‍ ഇരിക്കുകയാണ്. വരന്‍ തകര്‍ത്ത് ഡാന്‍സും. കാലുയര്‍ത്തി വധുവിന്റെ തലയ്ക്ക് മുകളിലൂടെ കൊണ്ടുവരാനുള്ള പയ്യന്റെ നീക്കമാണ് പാളിപ്പോയത്. ഒടുവില്‍ ചവിട്ട് കൊണ്ടത് പോലെയായി സംഭവം.
Le falta un poco de agilidad pic.twitter.com/TREJBWvwsk
— Los Negros Del Ataúd ⚰ (@NegrosConAtaud) June 11, 2022
Read Also: ബസ് സ്റ്റാൻഡിലെ ആ വൈറൽ ഡാൻസറെ കണ്ടെത്തി
അതേസമയം വിഡിയോ കണ്ട ശേഷം, വരന്റെ കാല്‍ ശക്തിയായി വധുവിന്റെ മുഖത്ത് കൊണ്ടാല്‍ അത് ചവിട്ടല്ലാതെ പിന്നെ മറ്റെന്താണ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ചവിട്ടേറ്റ് വീഴാന്‍ തുടങ്ങിയ വധുവിനെ വരന്‍ ആശ്വസിപ്പിക്കാനും എത്തുന്നുണ്ട്. അബദ്ധം പറ്റിയതാണെങ്കിലും സംഭവത്തെ ഗൗരവത്തോടെ എടുത്തവരുമുണ്ട്.
Story Highlights: groom kicks bride in the face
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here