‘അഗ്നിപഥ് പദ്ധതി പ്രയോജനപ്രദം’; യുവാക്കൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് വി മുരളീധരൻ

അഗ്നിപഥ് പദ്ധതി യുവാക്കൾക്കും സൈന്യത്തിനും ഒരുപോലെ പ്രയോജനപ്രദമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യുവാക്കൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് വാർത്തയാക്കാനില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു.മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറൽ പ്രധാനമാണെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.(youngsters needs to support agnipath says v muraleedharan)
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തെ ജയിലിൽ കിടന്നു.മുഖ്യമന്ത്രി സ്വർണക്കള്ളടത്തിൽ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാൻ ഒരുപാട് തെളിവുകളുണ്ട്. ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിൽ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യമാണ്.കേവലം ഒരു ആരോപണമല്ല.കോടതിയിൽ കൊടുത്ത മൊഴിയാണ്. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച് കൊണ്ട് അക്കൗണ്ടൻറിന് പോലും സ്വർണം കടത്താൻ കഴിയുന്നു.മോദി ഇന്ത്യ ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല’- വി.മുരളീധരന്‍ പറഞ്ഞു.
Story Highlights: youngsters needs to support agnipath says v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here