Advertisement

കുഞ്ഞുഗൗരിയുടെ കുടുംബത്തിന് പ്രതീക്ഷ; 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ് സംഘം

June 20, 2022
Google News 3 minutes Read
ma yusuf ali helped gauri lakshmi treatment

എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും.(ma yusuf ali helped gauri lakshmi treatment)

ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ എം എ യൂസഫലി, ലുലു ഗ്രൂപ്പ് മുഖേന 25 ലക്ഷം രൂപ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇന്ന് രാവിലെയോടെ ലുലു ഗ്രൂപ്പ് സംഘം പാലക്കാട് കൊളപ്പുള്ളിയിലെ ഗൗരിയുടെ വീട്ടില്‍ നേരിട്ടെത്തി പിതാവ് എം ലിജുവിന് തുക കൈമാറുകയായിരുന്നു.

‘മോളുടെ ചികിത്സയ്ക്കായി ആരും ഇത്ര വലിയ തുക ഒരുമിച്ച് തന്നിട്ടില്ല. യൂസഫലി സാറെ നേരിട്ട് കണ്ട് നന്ദി പറയണം. ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. മകള്‍ക്ക് കിട്ടിയ അനുഗ്രഹമാണിതെന്നും ഗൗരിയുടെ പിതാവ് ലിജു പറഞ്ഞു.

Read Also: പ്രാർത്ഥനകൾ ഫലം കണ്ടു; ഗൗരി ലക്ഷ്മിക്ക് സഹായം എത്തി; 25 ലക്ഷം രൂപ യൂസഫ് അലി നൽകും

ഈ ആഴ്ച തന്നെ യു.സ് കമ്പനിയില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ചികിത്സയുടെ സൗകര്യാര്‍ത്ഥം കുടുംബം കോഴിക്കോട്ടേക്ക് തിരിക്കുന്നത്. 9 കോടി രൂപ നല്‍കിയാണ് ഗൗരിലക്ഷ്മി ചികിത്സാ സഹായ സമിതി മരുന്നിന് ഓര്‍ഡര്‍ നല്‍കിയത്.

ഗൗരിക്കായി നമുക്കും കൈകോര്‍ക്കാം

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
GPay : 9847200415 [Liju KL]

Story Highlights: ma yusuf ali helped gauri lakshmi treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here