Advertisement

‘എന്നെക്കാള്‍ കഴിവുള്ളവര്‍ വേറെയുണ്ട്’; രാഷ്ട്രപതി തെരഞ്ഞെടുപ്പിനില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി

June 20, 2022
Google News 3 minutes Read

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയാകാന്‍ തന്നെക്കാള്‍ അര്‍ഹരായവരുണ്ടെന്നാണ് ഗോപാല്‍കൃഷ്ണ ഗാന്ധി പറയുന്നത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധിയെ പ്രഖ്യാപിക്കാനിരിക്കവേയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. (president polls gopalkrishna gandhi says there will be others better than me)

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും വാഗ്ദാനം നിരസിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയാണെന്ന് നേതാക്കള്‍ ഉറപ്പിച്ചതായിരുന്നു.

‘രാഷ്ട്രപതിയുടെ പരമോന്നത പദവിയിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി എന്റെ പേര് പരിഗണിക്കുമെന്ന് ബഹുമാന്യരായ പലനേതാക്കളും പറഞ്ഞിരുന്നു. അവരോടെല്ലാം എനിക്ക് നന്ദിയുണ്ട്. എന്നാല്‍ കൂടുതല്‍ ആലോചിച്ചപ്പോള്‍ എന്നേക്കാള്‍ കഴിവും യോഗ്യതയുമുള്ള നിരവധി പേര്‍ പ്രതിപക്ഷത്തുണ്ടെന്ന് എനിക്ക് ബോധ്യമായി. അതിനാല്‍ അത്തരമൊരു വ്യക്തിക്ക് അവസരം നല്‍കണമെന്ന് ഞാന്‍ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഗോപാലകൃഷ്ണ ഗാന്ധി പ്രസ്താവിച്ചു.

Story Highlights: president polls gopalkrishna gandhi says there will be others better than me

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here