Advertisement

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സമരത്തിനു പോകുന്നയാൾക്ക് ലിഫ്റ്റ് നൽകി പ്രിയങ്കാ ഗാന്ധി: വിഡിയോ

June 20, 2022
Google News 2 minutes Read
Priyanka Gandhi Rahul Supporter

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സമരത്തിനു പോകുന്നയാൾക്ക് ലിഫ്റ്റ് നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുൽ ഗാന്ധിയുടെ പോസ്റ്റർ പിടിച്ചുകൊണ്ട് നിന്നയാളെ പൊലീസ് കൊണ്ടുപോകുന്നത് കണ്ട പ്രിയങ്ക ഇയാളോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വിഡിയോ പങ്കുവച്ചത്. (Priyanka Gandhi Rahul Supporter)

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഇയാൾ എത്തിയത്. ഇഡി ഓഫീസ് സമുച്ചയത്തിൽ അതിക്രമിച്ചുകയറിയ ഇയാളെ പൊലീസ് പിടികൂടി. ഈ സമയത്ത് പ്രിയങ്കാ ഗാന്ധി ഇഡി ഓഫീസിൽ നിന്ന് പുറത്തുവന്നു. തുടർന്നാണ് പ്രിയങ്കാ ഗാന്ധി ഇയാളെയും കൂട്ടി ന്യൂഡൽഹിയിലെ ജന്തർ മന്തറിലേക്ക് പോയി. ജന്തർ മന്തറിൽ നടക്കുന്ന സത്യാഗ്രഹത്തിൽ ഇവർ പങ്കെടുത്തു.

നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും ഡൽഹി പൊലീസ് അടച്ചു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കേരള ഹൗസിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. കൂടാതെ കർശന നിയന്ത്രണവും ഏർപ്പെടുത്തി.

Read Also: ‘രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് നാലാം നാൾ’; എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം തവണയാണ് രാഹുലിനെ കേസിൽ ചോദ്യം ചെയ്യുന്നത്. ജൂൺ 13, 14, 15 തീയതികളിൽ അദ്ദേഹത്തെ നേരത്തേ ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറോളമായിരുന്നു മൂന്ന് ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ രാഹുലിൽ നിന്നും ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയത്.

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നാലാം വട്ട ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസ് കേന്ദ്ര സർക്കാരിന്റെ പകപോക്കലാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമാവാൻ എല്ലാ എംപിമാരോടും ഇന്ന് ഡൽഹിയിലേക്ക് എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരുന്നു.

Story Highlights: Priyanka Gandhi Rahul Gandhi Supporter Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here