ലേലത്തില്‍പ്പോയത് കിലോ ഒരുലക്ഷം രൂപയ്ക്ക്; അസമിലെ അപൂര്‍വ തേയിലയെക്കുറിച്ചറിയാം…

അസമിലെ ഗോലാഘട്ട് ജില്ലയില്‍ നിന്നുള്ള അപൂര്‍വയിനം ഓര്‍ഗാനിക് ടീയായ അഭോജന്‍ ഗോള്‍ഡ് ടീ ലേലത്തില്‍ വിറ്റുപോയത് കിലോ ഒരുലക്ഷം രൂപയ്ക്ക് എന്ന നിരക്കില്‍. അസം ആസ്ഥാനമായുള്ള തേയില ബ്രാന്‍ഡായ ഇസാഹ് ടീയാണ് ഈ അപൂര്‍വ തേയില ലേലത്തില്‍ വാങ്ങിയത്. (Rare Assam Tea Sold For 1 Lakh Per Kg At Auction)
ചായയ്ക്ക് സ്വര്‍ണ നിറം നല്‍കുമെന്നതിനാലാണ് ഈ തേയില അഭോജന്‍ ഗോള്‍ഡ് ടീ എന്നറിയപ്പെടുന്നത്. അസമില്‍ നിന്നുള്ള ഏറ്റവും മികച്ച തേയിലയാണ് ഇതെന്നാണ് പറയപ്പെടുന്നത്.
നിറവും കടുപ്പവും വളരെ പെര്‍ഫക്ടായ ഈ ചായ ഒരിക്കലെങ്കിലും രുചിച്ചാല്‍ പിന്നീട് ജീവിതകാലത്തുടനീളം അത് മനസില്‍ നിന്ന് പോകില്ലെന്നാണ് അസം ജനത വിശ്വസിക്കുന്നത്. തേയില വളരെ അപൂര്‍വമായതിനാല്‍ തന്നെ ഒരു കിലോ മാത്രമാണ് നിലവില്‍ ഗോലാഘട്ടിലെ എസ്‌റ്റേറ്റില്‍ നിന്നും ഉത്പാദിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ തേയിലയെന്ന റെക്കോര്‍ഡും അഭോജന്‍ ഗോള്‍ഡ് ടീ ഈ ലേലത്തിലൂടെ സ്വന്തമാക്കി.
Story Highlights: Rare Assam Tea Sold For 1 Lakh Per Kg At Auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here