Advertisement

വിരമിച്ച പൊലീസുകാരൻ്റെ മൃതദേഹം അഴുക്കുചാലിൽ

June 20, 2022
Google News 1 minute Read

മുംബൈയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. അസിസ്റ്റന്റ് ഇൻസ്‌പെക്ടറായി വിരമിച്ച ശിവദാസ് കുമാവത്തിന്റെ(87) മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് ഓർമ്മക്കുറവ് ഉണ്ടെന്നും, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് കൺസർവൻസി തൊഴിലാളിയാണ് ഇയാളെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പാടുകളൊന്നുമില്ലെന്നും അഴുക്കുചാലിൽ വീണു മരിച്ചതാകാമെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) കോളനിയിൽ കുടുംബത്തോടൊപ്പമാണ് ശിവദാസ് താമസിച്ചിരുന്നത്. മരിച്ച പൊലീസുകാരന്റെ മകനും സേനയിൽ ഉണ്ട്, നെഹ്‌റു നഗർ പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നു.

Story Highlights: Retired Mumbai Cop’s Body Found In Drain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here