Advertisement

“വലിയ തൊഴിലവസരങ്ങളാണ് അഗ്‌നിവീര്‍മാരെ കാത്തിരിക്കുന്നത്”; ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര…

June 21, 2022
Google News 2 minutes Read

അഗ്നിപഥ് സ്‌കീമീനിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. രാജ്യത്തിൻറെ പല ഭാഗങ്ങളിലും സമരങ്ങളും അക്രമവും അരങ്ങേറി. ഇതിനിടയ്ക്ക് പുതിയ അഗ്നിവീരന്മാര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. അഗ്നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട് ഇപ്പോൾ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും അഗ്നിപഥ് പരിശീലനം ലഭിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു എന്നും ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു. അഗ്നിവീരന്മാരുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്നും ആനന്ദ് മഹിന്ദ്ര കൂട്ടിപറഞ്ഞു.

‘കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ തൊഴിലവസരങ്ങളാണ് അഗ്‌നിവീര്‍മാരെ കാത്തിരിക്കുന്നത്. അവരുടെ ലീഡര്‍ഷിപ്പ്, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നീ ഗുണങ്ങള്‍ തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. ഓപ്പറേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്‌മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അഗ്നീവീരന്മാരെ ഉപയോഗിക്കാമെന്നും അഗ്‌നിവീര്‍മാരെ ഏതൊക്കെ സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ആനന്ദ് മഹിന്ദ്ര പറഞ്ഞു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

യുവാക്കളുടെയും സൈനിക റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിൽ അഗ്നിപഥ് സ്‌കീമീനിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. യുവാക്കളുടെയും സൈനിക റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയില്‍പ്പാതകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ തീവണ്ടികള്‍ക്ക് തീയിടുകയും മറ്റ് അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.

Story Highlights: agnipath industrialist anand mahindra makes job offer to agniveers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here