Advertisement

‘സേനയിൽ ഘടനാപരമായ മാറ്റം അനിവാര്യം’: മാറ്റങ്ങൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ; ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌

June 21, 2022
Google News 2 minutes Read

അഗ്നിപഥ്; സേനയിൽ ഘടനാപരമായ മാറ്റം അനിവാര്യമെന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ. മാറ്റങ്ങൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെന്ന് അജിത് ഡോവൽ പറഞ്ഞു. സേനയിൽ അനിവാര്യമായ ഇത്തരം പരീക്ഷണങ്ങൾ മുൻപ് ഉണ്ടായിട്ടില്ലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. വ്യോമസേന രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.(ajith doval support over agnipath)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പത്താം ക്ളാസോ പ്ലസ് ടുവോ പാസായവർക്കാണ് വ്യോമസേനയിൽ അവസരം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. മൂന്ന് സേനകളുടെയും വാർത്താസമ്മേളനം ഇന്ന് വീണ്ടും വിളിച്ചു. പ്രധാനമന്ത്രിയെ സേനാ മേധാവികൾ കാണും.

അഗ്നിപഥ് പദ്ധതിയുടെ അറിയിപ്പ് കരസേനയും ഇന്നലെ നല്‍കിയിരുന്നു. കരസേന രജിസ്ട്രേഷൻ അടുത്ത മാസമാണ്. പത്താം ക്ലാസ്, എട്ടാം ക്ലാസ് എന്നിവ പാസായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം ലഭിക്കുക. 25 ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.

Story Highlights: ajith doval support over agnipath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here