ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാനൊരുങ്ങി ആർജെഡി

ബീഹാറിലെ അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി ആർജെഡി. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾ ആസൂത്രിതമല്ലെന്നും അലോക് മേത്ത കൂട്ടിച്ചേർത്തു. (bihar agneepath protest rjd)
ബീഹാറിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ആർജെഡിയെന്ന ബിജെപിയുടെ ആരോപണങ്ങളെ പാർട്ടി സ്ഥാപക നേതാവ് അലോക് കുമാർ മേത്ത തള്ളി. ജനസംഖ്യയുടെ 60%വും യുവാക്കൾ ഉള്ള സംസ്ഥാനമാണ് ബീഹാർ. ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ ഉണ്ടായ പ്രതിഷേധങ്ങൾ സ്വഭാവികമാണ്. പ്രതിഷേധം ആസൂത്രിതമല്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുടെ വീടിനു നേരെ ആക്രമണം ഉണ്ടായത് സ്വാഭാവികമാണ്. എങ്കിലും പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിന് കഴിയുമായിരുന്നു. വിഷയം രാഷ്ട്രീയവത്കരിക്കാൻ ആർജെഡിക്ക് താല്പര്യമില്ല. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ആർജെഡി സമത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും അലോക് മേത്ത പറഞ്ഞു. ഡൽഹിയിലുള്ള തേജസ്വി യാദവ് നാളെ മടങ്ങിയെത്തിയാലുടൻ ആർജെഡി ഗവർണറെ കാണും. തുടർന്ന് പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് തീരുമാനം.
Read Also: അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.
അഗ്നിപഥ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും ആദ്യഘട്ട റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഇന്ത്യൻ കരസേന പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ റിക്രൂട്ട്‌മെന്റ് റാലികൾക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്നും കരസേന അറിയിച്ചു.
അതേസമയം റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനൽകുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു.
പത്താം ക്ലാസ് പാസായവർക്ക് പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് നൽകുമെന്നും പ്ലസ് ടു പാസായവർക്ക് ഡിപ്ലോമ നല്കുമെന്നും അനിൽ പുരി അറിയിച്ചു. ഓരോ വിദ്യാർത്ഥികൾക്കും ഫിസിക്കൽ എഡ്യൂക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ഇവ പ്രധാന വിഷയമായി ഉണ്ടാകും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്നിവീർ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിക്കപ്പുറം 5 വർഷത്തേക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Story Highlights: bihar agneepath protest rjd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here