നഴ്‌സിംഗ് മാനേജുമെന്റുമായി ചർച്ച, നഴ്‌സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

നഴ്‌സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. ബി.എസ് സി., എം.എസ് സി നഴ്‌സിംഗ് പ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയത്.
Read Also: എസ്.എസ്.എല്‍.സി പരീക്ഷയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്
നഴ്‌സിംഗ് മാനേജ്‌മെന്റ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കും നഴ്‌സിംഗ് രജിസ്ട്രാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. അഡ്മിഷന്റെ ഭാഗമായി എല്‍ബിഎസ് വാങ്ങിയ ഫീസ് ഉടന്‍തന്നെ അതത് കോളേജുകള്‍ക്ക് നല്‍കാന്‍ എല്‍ബിഎസ് ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
Story Highlights: nursing admission will be completed on time; Minister Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here