Advertisement

യുവാക്കൾക്ക് സെക്സ് ദൗർലഭ്യം; കാരണം നിലവിലെ ഡേറ്റിംഗ് സംസ്കാരമെന്ന് പഠനം

June 21, 2022
Google News 1 minute Read

മുൻ തലമുറകളെ അപേക്ഷിച്ച് ഇപ്പോൾ യുവാക്കൾക്ക് സെക്സ് ദൗലഭ്യമാണെന്ന് പഠനം. ഫാഷൻ, ലൈഫ്സ്റ്റൈൽ മാഗസിനായ വോഗിൽ ആനി ലോർഡ് ആണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡേറ്റിംഗ് സംസ്കാരം കാരണം യുവതീയുവാക്കൾക്ക് കൂടുതലായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ലെന്നാണ് പഠനം.

2021ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം 18 മുതൽ 23 വയസ് വരെയുള്ള യുവജനത 10 വർഷം മുൻപ് ഇതേ പ്രായപരിധിയിൽ പെട്ടവരെക്കാൾ 14 ശതമാനം കുറവ് സെക്സിൽ മാത്രമാണ് ഏർപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലം കൊവിഡ് അതിനൊരു സുപ്രധാന കാരണമാണ് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മുൻ കാലങ്ങളിലേതു പോലെയല്ല ഇപ്പോഴത്തെ പ്രണയ ബന്ധങ്ങൾ. നേരത്തെ, ആളുകൾ കുറച്ചുകാലം ഡേറ്റ് ചെയ്ത് പ്രണയബന്ധത്തിലെത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ അതിന് പല ഘട്ടങ്ങളുണ്ട്. ആദ്യം കുറച്ചുനാൾ സംസാരം, പിന്നെ കാഷ്വൽ ‘സീയിങ് ഈച്ച് അദർ’, പിന്നീട് ആ ബന്ധം സ്പെഷ്യലാവും. അവിടെയും നിൽക്കില്ല. അവിടെ നിന്ന് ഡേറ്റിംഗും പിന്നീട് പ്രണയബന്ധവും വിവാഹവുമാണ് സംഭവിക്കുക. എന്നാൽ, ഡേറ്റിംഗ് വരെ പോലും പല ബന്ധങ്ങളും എത്തുന്നില്ലെന്നാണ് പഠന റിപ്പോർട്ട്. ലോകത്തിൻ്റെ അവസ്ഥയും അരക്ഷിതാവസ്ഥയും മറ്റുമൊക്കെ പരിഗണിച്ച് ഇപ്പോഴത്തെ യുവത വളരെ പെർഫക്ടായ ഒരു പാർട്ണറെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, അവിടെ വരെ എത്താനുള്ള ക്ഷമ അവർ കാണിക്കുന്നില്ല. അല്ലെങ്കിൽ ആരും അത്ര പെർഫക്ടല്ല എന്ന് മനസ്സിലാക്കുന്നു എന്നും പഠനം സൂചിപ്പിക്കുന്നു.

Story Highlights: Young people sex recession vogue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here