ക്ഷേത്ര നിലം അടിച്ചുവാരി ദ്രൗപതി മുർമു; രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ വിഡിയോ വൈറൽ

മുൻ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമു അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാണ് മുർമു. ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകൾ ഏറെയുള്ളതിനാൽ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ, ഭാവി രാഷ്ട്രപതിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തൻ്റെ സംസ്ഥാനമായ ഒഡീഷയിലെ മയൂർഭഞ്ചിൽ, ശിവക്ഷേത്രത്തിന്റെ നിലം അടിച്ചുവാരുന്ന ദ്രൗപതി മുർമുവിൻ്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രാർഥനയ്‌ക്കായി നട തുറക്കും മുമ്പ്, നിലം അടിച്ചുവരുകയാണ് മുർമു. ശേഷം സ്വയം ശുദ്ധിവരുത്തി, മണി മുഴക്കി കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതും വിഡിയോയിൽ കാണണം. ദ്രൗപതി മുർമുവിനോപ്പം സുരക്ഷാ ജീവനക്കാരും, ഏതാനും ചിലരുമുണ്ട്.
#WATCH | Odisha: NDA's presidential candidate Draupadi Murmu sweeps the floor at Shiv temple in Rairangpur before offering prayers here. pic.twitter.com/HMc9FsVFa7
— ANI (@ANI) June 22, 2022
നേരത്തെ മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയായി കോൺഗ്രസ്, ടിഎംസി, എൻസിപി എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം ചൊവ്വാഴ്ച രാത്രി ഒഡീഷയിലെ സന്താൽ സമുദായത്തിൽ നിന്നുള്ള 64 കാരിയായ മുർമു എൻഡിഎയുടെ രാഷ്ട്രപതി നോമിനിയായി തെരഞ്ഞെടുക്കപ്പെട്ടു.
പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ച മുർമുവിന്റെ സ്ഥാനാർത്ഥിത്വം ചില പ്രതിപക്ഷ പാർട്ടികളെ, പ്രത്യേകിച്ച് ഗോത്രവർഗ വോട്ടുകളിൽ നിന്ന് വിജയം നേടിയ ജാർഖണ്ഡ് മുക്തി മോർച്ചയെ (ജെഎംഎം) ആശങ്കപ്പെടുത്തുന്നുണ്ട്. സമൂഹത്തെ സേവിക്കുന്നതിനായി മുർമു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അവർ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: BJP’s Presidential Candidate Droupadi Murmu Sweeps Temple Floor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here