Advertisement

ശരീരദുർഗന്ധം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഈ ആഹാര സാധനങ്ങൾ കുറച്ചാൽ പരിഹാരമാകും

June 22, 2022
Google News 3 minutes Read
Does body odour bother you

ഒരു ദിവസത്തിൽ രണ്ടും മൂന്നും തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ദുർഗന്ധവും നിങ്ങളെ അലട്ടാറുണ്ടോ?. അമിതമായ ശരീര ദുര്‍ഗന്ധത്തിന് പല കാരണങ്ങളുമുണ്ട്. കക്ഷങ്ങൾ, വായ്, ലൈം​ഗിക അവയവങ്ങളുടെ ഭാ​ഗങ്ങൾ എന്നിവയാണ് സാധാരണയായി ദുർഗന്ധം വമിക്കുന്ന ശരീരഭാഗങ്ങൾ. ലൈംഗികത, മരുന്നുകൾ, ഭക്ഷണം തുടങ്ങിയ വിവിധ ഘടകങ്ങൾ ശരീര ദുർഗന്ധം വർദ്ധിപ്പിച്ചേക്കാം. ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ചീഫ് ന്യൂട്രീഷ്യണിസ്റ്റ് സൗമിത ബിശ്വാസാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയത്. ന്യൂയോർക് ആസ്ഥാനമായുള്ള ഡെർമറ്റോളജിക്കൽ പഠനങ്ങളിലും ഇവയെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ( Does body odour bother you? study was conducted by Soumita Biswas, Chief Nutritionist)

ശരീരദുർഗന്ധം കൂടുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. സവാള, ചെറിയുള്ളി, വെളുത്തുള്ളി, മുളക്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം തുടങ്ങിയവ അമിതമായി കഴിച്ചാൽ വിയർപ്പിന് രൂക്ഷഗന്ധമുണ്ടാകാം. ചില ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന എണ്ണയുടെ മണമുള്ള സംയുക്തങ്ങൾ വിയർപ്പ് ഗ്രന്ഥികളിലൂടെ പുറന്തള്ളപ്പെടുകയും ഇത് ദുർഗന്ധം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം സംയുക്തങ്ങളെ അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ എന്നാണറിയപ്പെടുന്നത്. അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങളുടെ സ്വാധീനം മൂലമാണ് രൂക്ഷമായ വിയർപ്പ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

Read Also: ഈ 5 സാധനങ്ങൾ മൈക്രോവേവിൽ വക്കല്ലേ…! അപകടം ഒരു പ്രസ് അകലെയുണ്ട്

ഉയർന്ന അളവിലുള്ള ക്ലോറോഫിൽ അടങ്ങിയിരിക്കുന്നത് ഇലച്ചെടികളിലാണ്. അതുകൊണ്ടുതന്നെ ചീര, മുരിങ്ങയില തുടങ്ങിയ ഇലച്ചെടികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീര ദുർഗന്ധം കുറയും. ദേഹത്ത് ദുർഗന്ധമുണ്ടാക്കുന്ന ഘടകങ്ങളെ ക്ലോറോഫിൽ ഉപയോഗിച്ച് എളുപ്പത്തിൽ നിർവീര്യമാക്കാൻ കഴിയും. അതുപൊലെതന്നെ ബീൻസ്, കടല, പയർ തുടങ്ങിയ ഭക്ഷണങ്ങളിൽ നാരിന്‍റെ അംശമുണ്ട്. ഇവ കൂടുതലായി കഴിച്ചാൽ ദഹനപ്രക്രിയ സുഗമമാകും. അതിന്റെ ഫലമായി, ഭക്ഷണത്തിലെ ഏതെങ്കിലും ദുർഗന്ധമുള്ള സംയുക്തങ്ങൾ വേഗത്തിൽ പ്രോസസ് ചെയ്യപ്പെടും. അങ്ങനെ വിയർപ്പിലൂടെ പുറത്തെത്തുന്ന സംയുക്തത്തിന്‍റെ അളവും കുറയും.

മനുഷ്യശരീരത്തിൽ മൂന്ന് തരം വിയർപ്പ് ഗ്രന്ഥികളാണുള്ളത്. സെബാസിയസ് ഗ്രന്ഥികൾ, എക്ക്രിൻ വിയർപ്പ് ഗ്രന്ഥികൾ, അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികൾ എന്നിങ്ങനെയാണ് അവയെ അറിയപ്പെടുന്നത്. അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികളിൽ നിന്നാണ് ശരീര ദുർഗന്ധം ഉണ്ടാകുന്നത്. അതിൽ നിന്ന് രാസ സംയുക്തങ്ങളും പുറത്തേക്കുവരും. കക്ഷം, ചെവിക്ക് പിൻഭാഗം, പൊക്കിൾ, ജനനേന്ദ്രിയം എന്നിങ്ങനെയുള്ള ചില ഭാഗങ്ങളിലാണ് ഈ പ്രക്രിയ മൂലം ദുർ​ഗന്ധം വർദ്ധിക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ദുർ​ഗന്ധമുണ്ടാകുന്നത് കക്ഷങ്ങളിലാണ്.

Story Highlights: Does body odour bother you? Reducing these foods will solve the problem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here