Advertisement

എൻഡോസൾഫാൻ ദുരതിബാധിതർക്കായി സത്യസായി ട്രസ്റ്റ് നിർമിച്ച വീടുകൾ ഉടൻ കൈമാറും | 24 Impact

June 22, 2022
Google News 2 minutes Read
endosulfan victims get home

എൻഡോസൾഫാൻ ദുരതിബാധിതർക്കായി സത്യസായി ട്രസ്റ്റ് നിർമിച്ച വീടുകൾ ഉടൻ കൈമാറും. റോഡ്, വൈദ്യുതി ഉൾപ്പടെ നിലനിന്നിരുന്ന തടസങ്ങൾ പരിഹരിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അനുബന്ധ പ്രവർത്തികൾ പൂർത്തീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല നൽകി. ( endosulfan victims get home )

ഈ മാസം ഇരുപത്തിനാലിന് അർഹരായി തെരഞ്ഞെടുത്തവർക്ക് താക്കോൽ കൈമാറുമെന്നും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് അതിവേഗ നടപടി.

Read Also: എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

എൻഡോസൾഫാൻ ദുകിതബാധിതയായ മകളെയും കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തുവെന്ന വാർത്ത് പുറത്ത് വരുന്നത് കഴിഞ്ഞ ദിവസമാണ്. തുടർന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതകഥ ലോകത്തിന് മുന്നിൽ ഒന്നൊന്നായി എണ്ണി പറഞ്ഞു ട്വന്റിഫോർ. ദുരിതബാധിതർക്കായി പുനരധിവാസം ഉൾപ്പെടെ നിരവധി പദ്ധതികൾ മുൻ സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്.

ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സത്യസായി ട്രസ്റ്റ് നിർമിച്ച വീടുകൾ ഉടൻ കൈമാറാൻ തീരുമാനമായത്. പെർള, ഇരിയ എന്നിവിടങ്ങളിൽ കൈമാറാനായി അവശേഷിക്കുന്നത് 58 വീടുകളാണ്.

Story Highlights: endosulfan victims get home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here