‘ബുർക്കിനി’ നിരോധനം ശരിവച്ച് ഫ്രാൻസിലെ പരമോന്നത കോടതി

ബുർക്കിനി നിരോധനം ശരിവച്ച് ഫ്രാൻസിലെ പരമോന്നത കോടതി. ബുർക്കിനി അനുവദിച്ച ഗ്രെനോബിൾ സിറ്റിയുടെ നടപടി വിലക്കിക്കൊണ്ടാണ് കൗൺസിൽ ഓഫ് സ്റ്റേറ്റിൻ്റെ വിധി. ശുചിത്വ വാദമുയർത്തി ഫ്രാൻസിലെ നീന്തൽക്കുളങ്ങളിലാകെ ബുർക്കിനി നിരോധിച്ചിരുന്നു. എന്നാൽ, മുസ്ലിം സ്ത്രീകളുടെ അഭ്യർത്ഥന പ്രകാരം ഗ്രെനോബിൾ സിറ്റി പിന്നീട് ബുർക്കിനി അനുവദിച്ചു. ഇതിനെ പ്രാദേശിക കോടതി തള്ളി. പ്രാദേശിക കോടതിയുടെ തീരുമാനം പരമോന്നത കോടതി ശരിവച്ചു. ബുർക്കിനി അനുവദിക്കണമെന്ന് മുസ്ലിം സ്ത്രീകൾ അപ്പീൽ നൽകുകയും ചെയ്തു. എന്നാൽ ഇതിനെയും തള്ളിയ കോടതി കീഴ്ക്കോടതി തീരുമാനം ശരിവെക്കുകയായിരുന്നു.
“മതപരമായ നിബന്ധനകൾ പൂർത്തീകരിക്കുന്നതിനായി ഇങ്ങനെ ചെയ്താൽ അത് ശരിയായ നടപടിയാവില്ല. പൂളുകളുടെ കൃത്യമായ നടത്തിപ്പിനെയും പൂൾ ഉപയോഗിക്കുന്ന മറ്റ് ആളുകളോടുള്ള പെരുമാറ്റത്തിനെയും അത് ദോഷകരമായി ബാധിക്കാനിടയുണ്ട്.”- കോടതി പറഞ്ഞു.
Story Highlights: france court upheld burkini ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here