Advertisement

നിയമം അറിയില്ലെന്ന് പറയരുത്; അബുദബിയില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

June 22, 2022
Google News 3 minutes Read
strict action against non-compliance with labor laws in abu dhabi

തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദബി തൊഴില്‍ കോടതി. സ്വകാര്യ മേഖലാ സ്ഥാപന മേധാവികള്‍ക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരതാ സെക്ഷനിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.(strict action against non-compliance with labor laws in abu dhabi)

അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും അബുദബി ജുഡീഷ്യല്‍ വകുപ്പും സംയുക്തമായാണ് നിയമസാക്ഷരതാ സെക്ഷന്‍ നടത്തിയത്. രാജ്യത്ത് നടപ്പാക്കിയ പുതിയ തൊഴില്‍ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപന മേധാവികള്‍ക്ക്
കോടതി നിര്‍ദേശം നല്‍കി.

Read Also: വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കുള്ള വിലക്ക് തുടരും

തൊഴില്‍ നിയമത്തില്‍ പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ജീവനക്കാരുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ളവയാണെന്ന് ലേബര്‍ കോടതി ഉപമേധാവി വിശദീകരിച്ചു. തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തൊഴിലുടമകള്‍ അറിഞ്ഞിരിക്കണമെന്നും നിയമം അറിയില്ലെന്ന് പറഞ്ഞ് നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Story Highlights: strict action against non-compliance with labor laws in abu dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here