Advertisement

മക്കൾ സെൽവൻ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി; രസകരമായ വെളിപ്പെടുത്തലുമായി വിജയ് സേതുപതി

June 22, 2022
Google News 2 minutes Read

തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ആരാധകർ ഏറെ സ്നേഹത്തോടെ മക്കൾ സെൽവൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് ഈ പേര് വീണത്. അതിനു പിന്നിലുള്ള ആളെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ മാമനിതനിന് വേണ്ടി സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നും ആണ്ടിപ്പട്ടിയിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും വിജയ് സേതുപതി പറയുന്നു. തേയിലത്തൊഴിലാളികൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയുടെ കയ്യിൽ നിന്ന് അല്പം ഭക്ഷണം വാങ്ങിക്കഴിച്ചു അദ്ദേഹത്തിന് കുറച്ചു ഭക്ഷണം ഞാൻ വാരിക്കൊടുക്കുകയും ചെയ്തു. സ്വാമി എന്നെ അനു​ഗ്രഹിക്കുകയും ഒരഞ്ഞൂറ് രൂപ കയ്യിൽ തരികയും ചെയ്തു. അദ്ദേഹത്തിന്റെ പേരാണ് സീനു രാമസ്വാമി എന്നും വിജയ് സേതുപതി ഇന്റർവ്യൂവിൽ പറഞ്ഞു.

ജനങ്ങളുടെ മകൻ എന്നാണ് മക്കൾ സെൽവൻ എന്ന വാക്കിന്റെ അർത്ഥം. ധർമദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാം​ഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മക്കൾ സെൽവൻ എന്ന പേര് അദ്ദേഹത്തിന് നല്കാൻ കാരണമെന്നും സീനു രാമസ്വാമി പറഞ്ഞു. യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേർന്ന് വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ‘മാമനിതൻ’. ചിത്രം ഈ വരുന്ന ജൂൺ 24 നു പ്രദർശനത്തിനെത്തും.

Story Highlights: Vijay Sethupathi about makkal selvan tagline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here