Advertisement

ആരാണ് ഒരു നല്ല ലീഡര്‍? ഗൂഗിളിന്റെ വമ്പന്‍ പഠനം പറയുന്ന 7 കാര്യങ്ങള്‍

June 22, 2022
Google News 3 minutes Read
who is a good team leader as per google study

ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അവരുടെ വിജയം ഒരു നല്ല ടീം ലീഡര്‍ ആണ്. ഒരു നല്ല മാനേജര്‍, വിജയകരമായ ഒരു ടീം, വിജയകരമായ ഒരു അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കി ഗൂഗിള്‍ നടത്തിയ പഠനത്തില്‍ എങ്ങനെ ഒരു മികച്ച ടീം ലീഡര്‍ ആകാമെന്ന് പ്രതിപാദിക്കുന്നു. 40 രാജ്യങ്ങളില്‍ നിന്നായി 900 സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായാണ് ഗൂഗിളിന്റെ പഠനം നടന്നത്. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ (ഡാറ്റ) അടിസ്ഥാനമാക്കി ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് അതിന്റെ ‘Effective Founders Project report‘ ലാണ് മികച്ച ടീം ലീഡറെ കുറിച്ച് പറയുന്നത്. വിജയകരമായ ടീം ലീഡറാകാന്‍ ഏഴ് സവിശേഷതകള്‍ ഈ പഠനത്തില്‍ പറയുന്നു.(who is a good team leader as per google study)

1.
സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ജോലിയില്‍ വേണ്ടത്ര അനുഭവജ്ഞാനമില്ലാത്തവരാണെങ്കിലും മികച്ച ലീഡറാണെങ്കില്‍ അവര്‍ക്ക് പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാനാകും. ഇവര്‍ക്ക് ഒരു ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്യും. ഉദാഹരണത്തിന് എഞ്ചിനീയറിംഗ് മേഖലയിലെ ഒരാളാണെങ്കില്‍ വിപണിയിലെ ഒരു പഴയ പ്രൊജക്ടിന് പകരം വളരെ പുതിയ ഐഡിയകള്‍ കമ്പനിക്ക് വേണ്ടി പ്രാവര്‍ത്തികമാക്കാനാണ് അവരെപ്പോഴും ഉദ്ദേശിക്കുക.

2.കമ്പനിയുടെ സിഇഒമാര്‍ എപ്പോഴും പുതിയ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ്. ഇവിടെ മികച്ച സിഇഒമാര്‍, യഥാര്‍ത്ഥത്തില്‍ എന്തിനാണോ പ്രാധാന്യം വേണ്ടത്, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.നല്ല ടീം ലീഡര്‍ എന്ന നിലയില്‍, നിങ്ങളുടെ ടീമിന്റെ മികവ് കൂട്ടുന്നതിന് വ്യക്തമായ ലക്ഷ്യങ്ങളും മുന്‍ഗണനകളും തയ്യാറാക്കും. ഇത് മികച്ച പ്രകടനത്തിന് കാരണമാകും.

3.
ജീവനക്കാരുടെ മേല്‍ അമിത മേല്‍നോട്ടം നടത്തുന്നവരാണ് മൈക്രോമാനേജര്‍മാര്‍. ഇവിടെ, പല സന്ദര്‍ഭങ്ങളിലും മൈക്രോമാനേജ്‌മെന്റ് ഗുണകരമല്ലെന്ന് ഗൂഗിളിന്റെ ഈ പഠനം അടിവരയിടുന്നു.
ഒരു മൈക്രോമാനേജര്‍, ഒരു ജീവനക്കാരനോട് എന്ത് ജോലിയാണ് ചെയ്യേണ്ടതെന്നും എപ്പോഴാണെന്നും പറയുന്നതിനുപകരം ജീവനക്കാരന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജീവനക്കാരന്റെ ജോലിയെയും പ്രക്രിയകളെയും കുറിച്ച് പതിവായി വിമര്‍ശനം നടത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ മൈക്രോമാനേജ്‌മെന്റ് എന്ന രീതിയില്‍ നിന്ന് മാറിച്ചിന്തിക്കുന്നവര്‍ക്ക് നല്ലൊരു ടീം ലീഡറാകാന്‍ കഴിയുമെന്ന് ഗൂഗിള്‍ ചൂണ്ടിക്കാണിക്കുന്നത്.

4.
ചില മാനേജ്‌മെന്റും ടീംലീഡര്‍മാരും തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍, ആശയങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ വിമുഖത കാട്ടാറുണ്ട്. ചിലര്‍ മറിച്ചും. എന്നാല്‍ വിവിധ ടീമുകള്‍ തമ്മിലുള്ള ഭിന്നാഭിപ്രായങ്ങള്‍, ആശയങ്ങളിലെ വിയോജിപ്പ് തുടങ്ങിയവ യഥാര്‍ത്ഥത്തില്‍ കമ്പനിക്ക് വളരെ ഫലപ്രദമായി ഗുണം ചെയ്യുമെന്ന് ഗൂഗിളിന്റെ ഈ പഠനത്തില്‍ പറയുന്നു.

5.
മറ്റൊരു ക്വാളിറ്റിയാണ് പരസ്പര സമത്വം. വിജയകരമായ സഹസ്ഥാപനങ്ങള്‍ ഒരു വിവാഹം എങ്ങനെ വിജയിക്കുന്നു എന്നത് പോലെയാണ്. ഒരേ കാറ്റഗറിയിലുള്ള രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ബന്ധം മികച്ച ആശയവിനിമയത്തിന് അനിവാര്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ മെച്ചപ്പെടുത്താന്‍, നിങ്ങളുടെ സഹസ്ഥാപകരുമായി തുടരെ ചര്‍ച്ചകള്‍ നടത്തുക.

6.

വിജയിക്കാന്‍ കഴിവ് ഒരു ഘടകമാണ്. അതേസമയം 93 ശതമാനം മികച്ച സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളും അല്ലെങ്കില്‍ മേധാവികളും കഴിവിനൊപ്പം സാങ്കേതിക സഹായം കൂടെ അവരുടെ ജോലിയില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നവരാണെന്ന് പഠനം തെളിയിക്കുന്നു.

Read Also: Money Saving : എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം

7.
പല സ്റ്റാര്‍ട്ടപ്പ് തുടക്കക്കാരും വേണ്ടത്ര ആത്മവിശ്വാസമില്ലാത്തവരാണ്. ഇവര്‍ക്ക് വിജയത്തെ കുറിച്ച് തന്നെ സംശയം തോന്നാം. അതിനാല്‍ ഇത്തരം ആളുകള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും സമയം കണ്ടെത്തും. ഗൂഗിളിന്റെ ഡാറ്റ പ്രകാരം വിജയിച്ച കൂടുതല്‍ ആളുകളും മറ്റ് സ്ഥാപകരെ പോലെ ആത്മവിശ്വാസമുള്ളവരായിരിക്കില്ല. സ്റ്റാര്‍ട്ടപ്പ് വിജയത്തിന് സോഫ്റ്റ് സ്‌കില്‍ എത്രത്തോളം പ്രധാനമാണെന്ന് ഗൂഗിളിന്റെ പുതിയ പഠനം തെളിയിക്കുന്നു.

Story Highlights: who is a good team leader as per google study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here