Advertisement

കെ.എൻ.എ ഖാദറിനെതിരെ അച്ചടക്ക നടപടിക്ക് ലീഗ്; വിശദീകരണം കേട്ടശേഷം തീരുമാനമെന്ന് പി.എം.എ സലാം

June 23, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാര്‍ട്ടി അനുമതിയില്ലാതെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം അച്ചടക്ക നടപടിക്ക്. സംസ്ഥാന കമ്മിറ്റിയംഗമായ ഖാദറിന്റെ വിശദീകരണം കിട്ടിയാല്‍ നാളെ പാണക്കാട് യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കും. ആര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ.എൻ.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും. സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയാണ് ഇതിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം പറഞ്ഞു. (iuml to take action against kna khader)

Read Also: കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്

സൗഹൃദ സംഗമ പര്യടനത്തെക്കുറിച്ചും പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. വർഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. എം.എം മണിക്കെതിരെയുള്ള പി.കെ ബഷീറിന്റെ പ്രസംഗം ശ്രദ്ധയിൽപെട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എൻ.എ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആർ.എസ്.എസിനെക്കുറിച്ച് മുസ്ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.

ഇന്ത്യൻ ‌യൂണിയൻ മുസ്‌ലിം ലീഗ് അടുത്തവർഷം രൂപീകരണത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുകയാണ്. അരുതാത്തതെന്തോ സംഭവിക്കുന്നുവെന്ന തോന്നൽ നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സിലുണ്ട്. ആശങ്കയുണ്ടാക്കുന്ന ചില സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. നമ്മുടെ നാട് അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും നേരെയുണ്ടാകുന്ന വെല്ലുവിളികൾക്കു നേരെ എന്നും ക്രിയാത്മകമായി പ്രതികരിച്ച പാരമ്പര്യമാണു ലീഗിന്റേത്. ആ ദൗത്യം ആവർത്തിക്കുകയാണു ലീഗ് ചെയ്തസംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

അതേസമയം ലീഗ് നേതൃത്വത്തിന്റ നിലപാടിനെ വിമര്‍ശിച്ച് ബി.ജെ.പി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നു. ആര്‍.എസ്.എസ് മുഖപത്രമായ കേസരി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്നാണ് ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതേ വിശദീകരണമായിരിക്കും പാര്‍ട്ടി നേതൃത്വത്തിനും നല്‍കുക. എന്നാല്‍ പാര്‍ട്ടി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭ പാതയില്‍ നില്‍ക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.

Story Highlights: iuml to take action against kna khader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement