‘ദേശീയ ചിന്തയുടെ അടിസ്ഥാനം മനുഷ്യത്വം’; കെ എൻ എ ഖാദർ ഉജ്വലമായ വ്യക്തിത്വം; കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്
മനുഷ്യത്വത്തിന്റെ ഉദാത്ത മൂല്യം ഉയർത്തിപ്പിടിക്കുന്നയാളാണ് കെ എൻ എ ഖാദറെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. ദേശീയ ചിന്തയുടെ അടിസ്ഥാനം മനുഷ്യത്വമാണ്. കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നത് ദേശീയ താത്പര്യമാണ്. വിഷയം വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ല. വിവാദമാക്കുന്നത് അവരവരുടെ നിക്ഷിപ്‌ത താത്‌പര്യമാണ്. കെ എൻ എ ഖാദർ അങ്ങേയറ്റം ഉജ്വലമായ വ്യക്തിത്വമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.(kummanam rajashekharan support over kna khader)
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
ആ വ്യക്തി ഉയർത്തിപ്പിടിക്കുന്നത് നാടിൻറെ ദേശീയ താത്പര്യങ്ങളാണ്. ദേശീയ താത്പര്യങ്ങൾക്ക് മതമില്ല, വർഗീയതയില്ല, അതിൽ ജാതിമത വർഗ ഭേദ വർണ ചിന്തകളൊന്നും ഇല്ല. ദേശീയ ചിന്തയുടെ അടിസ്ഥാനം മനുഷ്യത്വമാണ്. മനുഷ്യത്വത്തിന്റെ ഉദാത്ത മൂല്യം ഉയർത്തിപ്പിടിക്കുന്നയാളാണ് കെ എൻ എ ഖാദർ. അതുകൊണ്ട് അദ്ദേഹം നടത്തുന്ന ഏത് നല്ല കാര്യങ്ങൾക്കും ബിജെപി ഒപ്പമുണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ആര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. കെ.എൻ.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും. സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയാണ് ഇതിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം പറഞ്ഞു.
എം.എം മണിക്കെതിരെയുള്ള പി.കെ ബഷീറിന്റെ പ്രസംഗം ശ്രദ്ധയിൽപെട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എൻ.എ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആർ.എസ്.എസിനെക്കുറിച്ച് മുസ്ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.
Story Highlights: kummanam rajashekharan support over kna khader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here