പട്ട് പുടവ, 100 കിലോഗ്രാം കേക്ക്; നായയ്ക്ക് ഗംഭീര പിറന്നാൾ ആഘോഷം; വിഡിയോ

വീട്ടിലെ വളർത്ത് മൃഗങ്ങളുടെ പിറന്നാൾ ആഘോഷിക്കാറുണ്ടോ ? ആഘോഷിക്കാറുണ്ടെങ്കിൽ തന്നെ ഏതറ്റം വരെ പോകാറുണ്ട് ? കർണാടകയിലെ ഒരു യുവാവിന്റെ വളർത്ത് പട്ടിയോടുള്ള സ്‌നേഹം കണ്ട് കണ്ണ് മിഴിക്കുകയാണ് സോഷ്യൽ മീഡിയ. അതിഗംഭീര പിറന്നാൾ പാർട്ടിയാണ് ഇയാൾ ഒരുക്കിയത്. ( man cuts 100kg cake for dog birthday )
കർണാടകയിലെ ബെൽഗാവിലെ മുദലഗി താലൂക്കിലാണ് നാടിനെ അംബരിപ്പിച്ച ആഡംബര പാർട്ടി ഒരുങ്ങിയത്. ശിവപ്പ മർദി എന്ന വ്യക്തിയാണ് വളർത്ത് നായയായ കൃഷിന് പാർട്ടി ഒരുക്കിയത്. നൂറ് കിലോഗ്രാം ഭാരം വരുന്ന കേക്കാണ് ശിവപ്പ വാങ്ങിയത്.
Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…
A man threw an extravagant #birthdayparty for his #petdog by cutting a 100 kg cake and feeding 4000 people with veg & non veg food in Mudalagi taluk #Belagavi #Karnataka. Later, Shivappa Mardi along with his dog Krish went on a procession with a music band. pic.twitter.com/NPX1M5iKk8
— Imran Khan (@KeypadGuerilla) June 23, 2022
പട്ട് പുടവയും ബർത്ത്‌ഡേ ക്യാപ്പും അണിഞ്ഞ് കുഞ്ഞു കൃഷ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്തെന്ന് മനസിലാകാതെ നിന്നു. ശിവപ്പ കേക്ക് മുറിച്ച് തന്റെ നായയ്ക്ക് നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കേക്കിന് പുറമെ 4000 പേർക്ക് വിവിധതരം ഭക്ഷണങ്ങളോടെയുള്ള വിരുന്ന് സത്കാരവും ഒരുക്കിയിരുന്നു.
Story Highlights: man cuts 100kg cake for dog birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here