സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന വികസനമാണ് നാടിനാവശ്യം: ഉമാ തോമസ് എംഎൽഎ

സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളാണ് നാടിനാവശ്യമെന്ന് ഉമാ തോമസ് എംഎൽഎ. ഇത്തരം പദ്ധതികൾ തയ്യാറാക്കാനും നടപ്പിലാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാവണം. 2022-23 വാർഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു ( Uma Thomas MLA Speech ).
കൂടുതൽ തൊഴിൽ അവസരങ്ങൾ സ്യഷ്ടിക്കുന്നതിനായി സംരഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം സെമിനാറിൽ ഉണ്ടായി. ഇതിനായി നാല് കേന്ദ്രങ്ങളിൽ പ്രത്യേക ശിൽപശാലകളും ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാർട്ട് അപ്പ് സംഗമവും നടത്തും. ഗ്രാമീണ – ഫാം ടൂറിസത്തിന് പ്രാധാന്യം നൽകും. തരിശ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനും വാഹിനി മാതൃകയിൽ സുജലം പദ്ധതി നടപ്പിലാക്കണമെന്നും സെമിനാറിൽ നിർദ്ദേശിച്ചു.
പട്ടിക വർഗ കോളനികളിൽ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതികൾ നടപ്പാക്കും. ക്യാൻസർ – വൃക്ക രോഗ കാരണങ്ങളെ കുറിച്ച് പഠനം നടത്തി പരിഹാരത്തിന് പദ്ധതി തയ്യാറാക്കും. ഡയാലിസിസ് രോഗികളുടെ ചികിത്സാ സഹായ പദ്ധതിയായ കാരുണ്യ സ്പർശം പ്രവർത്തനം തുടരാനും നിർദ്ദേശമുയർന്നു. ഗ്രാമ- ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളുടെ ആസ്തികൾ സംബന്ധിച്ചും ജില്ലയിലെ മുഴുവൻ കുടുംബങ്ങളുടെ സമഗ്ര സർവേ നടത്തി ഡാറ്റാ ബേയ്സ് തയ്യാറാക്കാനും ചർച്ചയിൽ ആവശ്യപ്പെട്ടു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണികുട്ടി ജോർജ് പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആശാ സനൽ, എം.ജെ.ജോമി, കെ.ജി.ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്.അനിൽകുമാർ, കെ.വി.രവീന്ദ്രൻ, മനോജ് മുത്തേടൻ, ശാരദ മോഹൻ, എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പി.ആർ.ശ്രീലത, സെക്രട്ടറി പി.എസ്.ടിമ്പിൾ മാഗി തുടങ്ങിയവർ സംസാരിച്ചു.
Story Highlights: The country needs development that benefits the common man: Uma Thomas MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here