സുരക്ഷിത നിക്ഷേപമാണോ ലക്ഷ്യം ? പുതിയ സേവിംഗ്‌സ് പദ്ധതിയുമായി കാനറാ ബാങ്ക്

സുരക്ഷിത നിക്ഷേപത്തിന് ഇപ്പോഴും ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ബാങ്കുകളെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ബാങ്കുകളിലെ റിക്കറിംഗ് ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവയ്ക്ക് പ്രചാരമേറുന്നത്. ഇതിന്റെ ചുവടുപിടിച്ച് നിരവധി തരം ഫിക്‌സഡ് ഡെപ്പോസിറ്റുകളാണ് ബാങ്കുകൾ ഉപയോക്താക്കൾക്കായി ആരംഭിക്കുന്നത. കാനറാ ബാങ്കും പുതിയ ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. ( canara bank introduces new fixed deposit scheme )
333 ദിവസത്തെ നിക്ഷേപ പദ്ധതിയാണ് കാനറാ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 5.10 ശതമാനം പലിശ നിരക്ക് നൽകുന്ന ഈ പദ്ധതി, മുതിർന്ന പൗരന്മാർക്ക് 5.60 ശതമാനം വരെ പലിശ നൽകുന്നു. രണ്ട് കോടിയിൽ കുറവ് തുക വരെ മാത്രമേ നിക്ഷേപിക്കാവൂ. പദ്ധതിയിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർ സെപ്റ്റംബർ 20 ന് മുൻപായി ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കണം.
Read Also: എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം
ഇന്നലെ ബാങ്ക് ഓഫ് ഇന്ത്യയും പുതിയ എഫ്ഡി പദ്ധതിയുമായി രംഗത്ത് വന്നിരുന്നു. 444 ദിവസത്തെ പദ്ധതിയാണ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. 5.50 ശതമാനം പലിശയാണ് പൊതുജനങ്ങൾക്ക് നൽകുക. മുതിർന്ന പൗരന്മാർക്കാണെങ്കിൽ 6 ശതമാനം പലിശ നിരക്കും നൽകും.
Story Highlights: canara bank introduces new fixed deposit scheme