ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്

എൻസിപി അധ്യക്ഷൻ ശരത് പവാറിന് ഭീഷണിയുള്ളതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ മന്ത്രിയുടെ ഇത്തരം ഭീഷണികളെ അംഗീകരിക്കുന്നുണ്ടോയെന്നും സേനാ വക്താവ് സഞ്ജയ് റാവത്ത് ചോദിച്ചു.(Sharad Pawar had been threatened by a Union Minister)
“മഹാ വികാസ് അഘാഡിയെ രക്ഷിക്കാൻ ശ്രമിച്ചാൽ ശരദ് പവാറിനെ വീട്ടിൽ പോകാൻ അനുവദിക്കില്ലെന്നും റോഡിൽ തടയുമെന്നും ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തി. ഇതാണ് ബിജെപി ചെയ്യുന്നതെങ്കിൽ നിങ്ങൾ അത് പ്രഖ്യാപിക്കൂ. സർക്കാർ നിലയുറപ്പിച്ചാലും പോയാലും ശരദ് പവാറിനെതിരെയുള്ള ഇത്തരം ഭാഷകൾ അംഗീകരിക്കാനാവില്ല,” ശിവസേന എംപി ട്വീറ്റ് ചെയ്തു.
അതേസമയം രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്ന മഹാരാഷ്ട്രയിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. കൈമാറിയ പട്ടികയിൽ ആദ്യ പേര് ഏക‍്‍നാഥ് ഷിൻഡെയുടേതാണ്. ഷിൻഡേക്ക് പുറമേ, പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡേ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.
Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…
അതേസമയം തന്നെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക‍്‍നാഥ് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്.
Story Highlights: Sharad Pawar had been threatened by a Union Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here