വിമാനത്തിനുള്ളിലെ പ്രതിഷേധം; കോൺഗ്രസ് പറഞ്ഞത് കോടതി ശരിവച്ചു, സിപിഐഎം കലാപനത്തിന് ആഹ്വാനം ചെയ്‌തെന്ന് വി ഡി സതീശൻ

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതുകൊണ്ടാണ്. പച്ചക്കള്ളം പറഞ്ഞ് സിപിഐഎം കലാപത്തിന് ആഹ്വാനം നടത്തി. കലാപ ആഹ്വാനം നടത്തിയത് മുഖ്യമന്ത്രി നേരിടുന്ന അപമാനത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയന്ന് വി ഡി സതീശൻ ആരോപിച്ചു.
സി പിഐഎമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകി.കേരളത്തിൽ ഇതിൻറെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തിൻറെ ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. അതിൻറെ ഭാഗമായാണ് ഇ പി ജയരാജൻ മൊഴി മാറ്റിയത്. സി പി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിന്നില്ല.
പാർട്ടിയുടെ തലപ്പത്ത് ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോകണോയെന്നും വി ഡി സതീശൻ ചോദിച്ചു. പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികൾ പറഞ്ഞത്. ചെറുപ്പക്കാർ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയാൻ ആദ്യമായി തീരുമാനമെടുത്തത് സി പി ഐഎം ആണ്. ബസ് കത്തിക്കാം, ട്രെയിൻ ആക്രമിക്കാം, ഫ്ലൈറ്റിൽ പ്രതിഷേധം പാടില്ല എന്നാണ് സി പി ഐഎം നിലപാടെന്നും വി ഡി സതീശൻ പരിഹസിച്ചു.
Story Highlights: V D Satheesan On flight protest against CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here