Advertisement

‘രാജ്യത്തെ 150 വർഷം പിന്നിലേക്ക് കൊണ്ടുപോയി’; ഗർഭഛിദ്രാവകാശ നിരോധന നിയമത്തിൽ പ്രതികരിച്ച് ജോ ബൈഡൻ

June 25, 2022
Google News 2 minutes Read
Joe Biden Court Abortion

ഗർഭഛിദ്രാവകാശ നിരോധന നിയമം രാജ്യത്തെ 150 വർഷം പിന്നിലേക്ക് കൊണ്ടുപോയെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. വിധിയിൽ സുപ്രിംകോടതിയ്ക്ക് ദാരുണമായ പിഴവ് സംഭവിച്ചു എന്ന് ബൈഡൻ പ്രതികരിച്ചു. കോടതി വിധിയെ വളരെ രൂക്ഷമായി ബൈഡൻ വിമർശിച്ചു. 15 ആഴ്ചകൾക്ക് ശേഷം ഗർഭഛിദ്രം നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണം അവസാനിപ്പിക്കാൻ യുഎസ് സുപ്രിംകോടതി തീരുമാനിച്ചതിനു പിന്നാലെയാണ് ബൈഡൻ്റെ പ്രതികരണം. സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. (Joe Biden Court Abortion)

ഗർഭച്ഛിദ്ര വിധി അമേരിക്കയെ ലോകത്തിന് മുന്നിൽ മോശമായി ചിതീകരിക്കും. “ഇത് അങ്ങേയറ്റം അപകടകരവും അപകടകരവുമായ പാതയാണ്” എന്ന് പ്രസ്താവിച്ച യുഎസ് പ്രസിഡന്റ്, ഗർഭച്ഛിദ്ര സംവാദ പ്രവർത്തകരോട് എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായി നടത്താനും അഭ്യർത്ഥിച്ചു. അതേസമയം ഗർഭച്ഛിദ്ര വിധി ഗർഭനിരോധനത്തെയും സ്വവർഗ്ഗ വിവാഹാവകാശങ്ങളെയും ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ വനികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.

Read Also: തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പുവച്ച് ജോ ബൈഡൻ; അമേരിക്കയിൽ പുതുചരിത്രം

“ഗർഭഛിദ്ര വിധി ലോകത്തിന് മുന്നിൽ അമേരിക്കയെ മോശമായി ചിത്രീകരിക്കും. ഇത് അങ്ങേയറ്റം അപകടകരമായ പാതയാണ്. ഗർഭഛിദ്ര വിധി ഗർഭനിരോധനത്തെയും സ്വവർഗ വിവാഹാവകാശങ്ങളെയും ദുർബലപ്പെടുത്തും. രാജ്യത്തെ വനികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണ്.”- ബൈഡൻ പറഞ്ഞു.

അതേസമയം, തോക്ക് നിയന്ത്രണ ബില്ലിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. സമീപകാലത്തായി രാജ്യത്ത് തുടർക്കഥയാകുന്ന കൂട്ട വെടിവെയ്പ്പുകൾക്ക് അന്ത്യം കുറിക്കാനാണ് അമേരിക്കയുടെ നിയമനിർമാണം. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിൽ തോക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. നിയമം നിലവിൽ വരുന്നതോടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തോക്ക് നിയന്ത്രണ ബിൽ യുഎസ് സെനറ്റ് പാസാക്കിയത്. 193ന് എതിരെ 234 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്. വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നൽകി. രണ്ട് ഉച്ചകോടികൾക്കായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന ബൈഡൻ അതിനു മുൻപ് തന്നെ ബില്ലിൽ ഒപ്പിടുകയായിരുന്നു.

Story Highlights: Joe Biden Supreme Court Abortion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here