അഭിനയത്തിൽ 30 വർഷം പൂർത്തിയാക്കി കിംഗ് ഖാൻ; ‘പത്താന്റെ’ മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിന്റെ കിംഗ് ഖാൻ തൻ്റെ അഭിനയ ജീവിതത്തിലെ 30 വർഷം തികയുകയാണ്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ്റെ പുതിയ ചിത്രം ‘പത്താന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷാരൂഖ് ഖാൻ ഒരു തോക്കും കൈയിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. താരവും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.
’30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു. പത്താനിലൂടെ അത് തുടരുകയാണ്’, എന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രം എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘പത്താനാ’യി കാത്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം എത്തുക.
ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Story Highlights: shahrukh khan returns in new look for pathaan as he completes 30 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here